മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി

മഞ്ജു വാര്യരെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റും നടി ശോഭന നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അടുത്തിടെ മഞ്ജു വാര്യര്‍ തന്റെ ബിഎംഡബ്ല്യു ബൈക്കില്‍ ധനുഷ്‌കോടിയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്.
'ആണിനും കുടുംബത്തിനും സദാചാരബോധ്യങ്ങള്‍ക്കും വഴങ്ങാതെ പറന്നുനടക്കുന്ന പെണ്മയാണ് മഞ്ജു. കുടുംബമില്ലെങ്കിലും തനിക്ക് ഒന്നും നഷ്ടപ്പെടില്ലെന്ന് മഞ്ജു തെളിയിച്ചുവെന്നും, പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് മഞ്ജു വാര്യര്‍.' എന്നായിരുന്നു ശാരദക്കുട്ടി കുറിച്ചത്. അതേസമയം, ശാരദക്കുട്ടിയുടെ കുറിപ്പിനെ പ്രശംസിക്കുമ്പോഴും അതിലെ പ്രത്യേക പ്രയോഗത്തോടാണ് ശോഭന എതിര്‍പ്പ് അറിയിച്ചത്.
മഞ്ജുവിന് കുടുംബമില്ലെന്ന പരാമര്‍ശത്തിന് മറുപടിയായി ശോഭന കുറിച്ചത് ഇങ്ങനെയാണ്: 'മഞ്ജു ജിക്ക് ഒരു കുടുംബമുണ്ട്. മിക്ക ആളുകള്‍ക്കുമുള്ളതിനേക്കാള്‍ വലിയ ഒന്നാണത്. അവള്‍ക്ക് ഞങ്ങളുണ്ട്, അവളുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. എല്ലാറ്റിനുമുപരി അവളുടെ സിനിമകളിലൂടെ അവള്‍ ഉണ്ടാക്കിയെടുത്ത പാരമ്പര്യമുണ്ട്...ആരാധകരുണ്ട്. അതുകൊണ്ട് നീ തകര്‍പ്പനായി മുന്നേറൂ പെണ്ണേ..യാതൊരു തടസങ്ങളുമില്ലാതെ ഒറ്റയ്ക്ക് യാത്ര തുടരൂ. കലയും നിന്റെ ബൈക്കും മാത്രം കൂട്ടിനുണ്ടാവട്ടെ.' ശോഭന കുറിച്ചു.
നമ്മള്‍ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സ്‌നേഹിക്കുന്ന ലോകവുമാണ് യഥാര്‍ത്ഥ കുടുംബമെന്ന ശോഭനയുടെ നിരീക്ഷണം സോഷ്യല്‍ മീഡിയയിലും കയ്യടി നേടുകയാണ്.
https://www.facebook.com/Malayalivartha
























