വീട് പാലുകാച്ചല്‍ ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയ പ്രവാസിക്കും ഭാര്യക്കും ദാരുണാന്ത്യം; ചടങ്ങിനായി ബന്ധുവിനെ ക്ഷണിക്കാന്‍ പോകുന്നതിനിടെ ഇന്ന് രാവിലെ ഏഴ് മണിയ്ക്കായിരുന്നു അമ്പലത്തറ ബൈപ്പാസ് റോഡില്‍ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ തൽക്ഷണം മരിച്ചത്
അമ്പലത്തറ ബൈപ്പാസ് റോഡില്‍ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പാച്ചല്ലൂര്‍ വാഴമുട്ടം മഞ്ചാടിവീട്ടില് മധു (40), ഭാര്യ രജനി (35) എന്നിവരാണ് ഇന്ന് രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തില്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. കുമരിചന്ത ജംഗ്ഷനു സമീപം സര്‍വീസ് റോഡില്‍ നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തിരുവല്ലം ഭാഗത്ത് നിന്ന് വന്ന ടാങ്കര്‍ ഇടിച്ച് കയറുകയായിരുന്നു. ദമ്പതികൾക്ക് പുറത്ത് കൂടി ടാങ്കര്‍ കയറി ഇറങ്ങി ഇരുവരും തല്‍ക്ഷണം മരണമടഞ്ഞു. നാട്ടുകാരാണ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രവാസിയായ മധു പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങുകള്‍ക്കായി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസം 24ന് നടക്കുന്ന പാലുകാച്ചല്‍ ചടങ്ങിനായി ബന്ധുവിനെ ക്ഷണിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന, മിഥുന (ഹോളി ഏഞ്ചല്‍സ് സ്കൂള്‍) എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha