കേരളം കരകയറും ഒറ്റക്കെട്ടായി...നിപ്പയും പ്രളയവും തകര്‍ത്തത് കേരളത്തിലെ വിദ്യാഭ്യാസ മേഖല... ഓണ പരീക്ഷ വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു

നിപ്പയും പ്രളയവും കാരണം തകര്‍ന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖല. ലോകം മുഴുവന്‍ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ വിദ്യാഭ്യാസ മേഖലയാണ് രോഗവും പ്രളയവും കാരണം തകര്‍ന്നടിഞ്ഞത്. ഒടുവില്‍ ഓണ പരീക്ഷ പോലും വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന തരത്തിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു തിരിച്ചടി സംഭവിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സിബിഎസ് സി ,ഐ സി എസ് സി സ്‌കൂളുകളെ ഇത്തരം പ്രതിസന്ധികള്‍ ബാധിച്ചതേയില്ല.
2018- 2019 അധ്യയന വര്‍ഷം വിദ്യാഭ്യാസ മേഖലക്ക് തുടക്കം മുതല്‍ തിരിച്ചടികള്‍ നല്‍കിയിരുന്നു. നിപ്പ വൈറസ് കാരണം മലപ്പുറം, പാലക്കാട് ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് തന്നെ വൈകി. ഒന്നര മാസം വൈകിയാണ് ഇവിടെ സ്‌കൂള്‍ തുറന്നത്. തൊട്ടുപിന്നാലെ മഴക്കാലമെത്തി. ജൂലൈ അവസാനം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടങ്ങി.അതിശക്തമായ മഴയാണ് ചെയ്തത്. മഴ തുടങ്ങിയതോടെ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ തുടര്‍ച്ചയായി അവധി നല്‍കേണ്ട സാഹചര്യമുണ്ടായി. ദിവസങ്ങളോളം സ്‌കൂളുകള്‍ അടഞ്ഞുകിടന്നു. പല ജില്ലകളിലും ആദ്യ പാഠഭാഗങ്ങള്‍ പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ല.
ഒന്നും ചെയ്യാനാകാത്ത സ്ഥിതി വിശേഷമാണ് വിദ്യാഭ്യാസ മേഖലയിലുള്ളത്. സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസ മന്ത്രി നടത്തി കൊണ്ടിരുന്നത്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ക്കൊക്കെ തിരിച്ചടി നേരിട്ടു. സ്‌കൂള്‍ വിദ്യാഭ്യാസ ദിനങ്ങള്‍ വര്‍ധിച്ചില്ലെന്ന് മാത്രമല്ല നഷ്ടപ്പെടുകയും ചെയതു. ഒപ്പം വിദ്യാഭ്യാസ മന്ത്രിയുടെ കൈയിലുണ്ടായിരുന്ന വകുപ്പും നഷ്ടമായി. അതും വിദ്യാഭ്യാസ വകുപ്പിനുണ്ടായ നഷ്ടം തന്നെയാണ്.പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം നഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ അത് തീര്‍ച്ചയായും ഭാവി തലമുറയെയാണ് ദോഷകരമായി ബാധിക്കുന്നത്. മികച്ച അധ്യയന നിലവാരം ഇല്ലെങ്കില്‍ സര്‍ക്കാര്‍ അവധി ബാധകമല്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവരുമായി അവര്‍ക്ക് മത്സരിച്ച് തോല്‍ക്കേണ്ടി വരും.
പലപ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളായി മാറാറുള്ളത്. ഒരിക്കലും സര്‍ക്കാര്‍ ഓഫീസുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാറാറില്ല. കല്യാണമണ്ഡപങ്ങള്‍ ഒരിക്കലും ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് തല്‍കാറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും നിരവധി ഹാളുകള്‍ ഒഴിഞ്ഞു നടന്നിട്ടും സ്‌കൂളുകളാണ് ഉപയോഗിക്കാറുള്ളത്. ഓണ പരീക്ഷക്ക് പകരം ഒന്നാം പാദ വര്‍ഷ പരീക്ഷ ഡിസംബറില്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നേരത്തെ അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി ഓണ പരീക്ഷകള്‍ വേണ്ടെന്നു വച്ചിരുന്നു. അതിന്റേതായ ബുദ്ധിമുട്ടുകള്‍ അക്കാലത്ത് വിദ്യാര്‍ത്ഥികള്‍ നേരിട്ടിരുന്നു. പരീക്ഷകള്‍ മാറ്റി വയ്ക്കുന്നതിലല്ല നിലവാരം കുറയുന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി.പരീക്ഷകള്‍ മാറ്റിവയ്ക്കുമ്പോള്‍ സ്വാഭാവികമായും രക്ഷകര്‍ത്താക്കള്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ നിയമങ്ങള്‍ ബാധകമല്ലാത്ത സ്‌കൂളുകളിലേക്ക് മാറ്റാന്‍ ശ്രമിക്കും
https://www.facebook.com/Malayalivartha


























