കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇടിച്ച് യുവതിയുടെ കാലിന് ഗുരുതര പരിക്ക്...

കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇടിച്ച് യുവതിയുടെ കാലിന് ഗുരുതര പരിക്ക്. ബസ് അമിത വേഗത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ ആലുവ അദ്വൈത ആശ്രമത്തിന് സമീപമാണ് സംഭവമുണ്ടായത്.
കുന്നുകര കുറ്റിപ്പുഴ മുതുകാട് റോഡിൽ ലക്ഷ്മി നന്ദനം ആലുക്കലിൽ നന്ദന എ. നായർക്കാണ് (22) പരിക്കേറ്റത്. ഇടിച്ച ശേഷം ബസ്സിന്റെ ടയറിൽ കുടുങ്ങിയ കാലുമായി റോഡിലൂടെ ഉരഞ്ഞു നീങ്ങി. അപകടത്തിൽ ഇടതു കാൽ പാദം തകർന്നനിലയിലാണ്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























