Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വല്യപപ്പയ്ക്ക് ഇന്‍സുലിന്‍ വാങ്ങൻ വീട്ടുകാർ പറഞ്ഞുവിട്ടു; കൗതുകം തോന്നി ഹെലികോപ്റ്ററിന് കൈ കാണിച്ച യുവാവിനെ രക്ഷിച്ച് ഹെലികോപ്റ്റില്‍ കയറ്റി തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിൽ ഇറക്കിവിട്ടു: ഇരുപത്തെട്ടുകാരനെ രക്ഷിക്കാനെടുത്ത എഫേര്‍ട്ടിന് വ്യോമസേനയ്‌ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയോളം

21 AUGUST 2018 03:06 PM IST
മലയാളി വാര്‍ത്ത

കഴുത്തോളം വെള്ളത്തില്‍ നില്‍ക്കുന്നവരെ എയര്‍ ലിഫ്റ്റിങ്ങ് നടത്തി രക്ഷിച്ച സമയങ്ങളില്‍ ഉണ്ടായ രസകരമായ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൗതുകം തോന്നി ഹെലികോപ്റ്ററിന് കൈ കാണിച്ച് നേവിയെ വട്ടം കറക്കിച്ച ആ പയ്യന്‍റെ കഥ ഇങ്ങനെ...

മഹാപ്രളയത്തില്‍ എറ്റവും അധികം പേര്‍ കുടുങ്ങി കിടന്ന സ്ഥലമായിരുന്നു ചെങ്ങന്നൂര്‍. ബോട്ടുകള്‍ ഉപയോഗിച്ചും ഹെലികോപ്റ്റര്‍ ഉപയോഗിച്ചുമുള്ള രക്ഷാപ്രവര്‍ത്തനം തകൃതിയായി നടക്കുന്നതിനിടയിലാണ് ചെങ്ങന്നൂരിലെ ആറാട്ടുപുഴയില്‍ നിന്ന് ജോയ് എന്ന 28 കാരന്‍ നേവിയുടെ ശ്രദ്ധയില്‍ പെടുന്നത്.

ജോയിയും കുടുംബവും ദുരിതാശ്വാസ കാമ്പില്‍ കഴിയുകയായിരുന്നു. കാമ്പില്‍ വെച്ച് വല്യപപ്പയ്ക്ക് ഇന്‍സുലിന്‍ വാങ്ങനാണ് ജോയിയെ കുടുംബക്കാര്‍ പറഞ്ഞ് വിട്ടതത്രേ. ഇന്‍സുലിന്‍ വാങ്ങാനായി പോകുന്നതിനിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന മത്സ്യതൊഴിലാളികളെ ജോയി കണ്ടു. ഒന്നും ആലോചിക്കാതെ ബോട്ടില്‍ കയറി.

വെള്ളം ഒഴിഞ്ഞ സ്ഥലത്ത് അവര്‍ ജോയിയെ ഇറക്കിവിട്ടു. എന്നാല്‍ ദാ ജോയി നോക്കുമ്പോള്‍ കാണുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു ഹൈലികോപ്റ്റര്‍ തന്‍റെ തൊട്ടുമുകളില്‍. പിന്നെ മറ്റൊന്നും ആലോചിച്ചില്ല.

താഴെ നില്‍ക്കുന്ന ജോയ് മുകളിലേക്ക് കൈവീശി കാണിച്ചതോടെ ഹെലികോപ്റ്റര്‍ നേരെ ജോയിക്ക് അരികിലേക്ക് പറന്നു. മറ്റൊന്നും ആലോചിച്ചില്ല, ആ ചെറുപ്പക്കാരനെ നേവി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷിച്ച് ഹെലികോപ്റ്റില്‍ കയറ്റി.

എന്നാല്‍ ഹെലികോപ്റ്ററില്‍ കയറിയപ്പോള്‍ ജോയ് നടത്തിയ വെളിപ്പെടുത്തലിലാണ് നേവി ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയത്. താന്‍ ഹെലികോപ്റ്ററില്‍ ഒന്ന് കയറണമെന്ന ഉദ്യോശത്തോടെ മാത്രമാണ് കൈ കാണിച്ചതെന്നും
വീട്ടിൽ നിന്നും ഇറങ്ങിയ തന്നെ വീട്ടിൽ എത്തിക്കുമെന്നാണ് ജോബി കരുതിയത് എന്നും തന്‍റെ ആശ തീര്‍ന്നെന്നും ഇനി തന്നെ ഇറക്കി വിടണമെന്നും ജോയ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

എന്നാല്‍ ജോയിക്ക് മറുപടി കൊടുക്കാതെ ഉദ്യോഗസ്ഥര്‍ നേരെ തിരുവനന്തപുരത്തേ ദുരിതാശ്വാസ കാമ്പില്‍ ജോയിയെ ഇറക്കി വിട്ടു.ജോയിയുടെ വെളിപ്പെടുത്തലില്‍ ദേഷ്യമാണ് തോന്നിയതെന്നാണ് നേവി ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിച്ചത്.

ഒരു സ്ത്രീയും കുട്ടിയും തൊട്ടടുത്ത് രക്ഷകാത്ത് ഉണ്ടായിരുന്നു. എന്നാല്‍ ജോയിയെ കണ്ടപ്പോള്‍ അവനെയാണ് രക്ഷിക്കേണ്ടതെന്ന് ആദ്യം തോന്നി. അതാണ് കൈ വീശി കാണിച്ചപ്പോള്‍ തന്നെ ജോയിക്കരികിലേക്ക് പോയത്. എന്നാല്‍ ജോയിയെ കയറ്റി കഴിഞ്ഞപ്പോഴാണ് ഫ്യൂവല്‍ കുറവാണെന്ന് മനസിലായത്. ഇതോടെ സ്ത്രീയേയും കുട്ടിയേയും രക്ഷിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജോയിയെ രക്ഷിക്കാനെടുത്ത എഫേര്‍ട്ടിന് ഒരു ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നും സമയ നഷടവും ഉണ്ടായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ജോയി ഇപ്പോഴും തിരുവനന്തപുരത്തെ ദുരിതാശ്വാസ കാമ്പില്‍ തന്നെയാണോയെന്ന കാര്യം വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (16 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (21 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (29 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends