കേരളത്തിലേതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ; ഗാഡ്ഗിൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിലേതിന് സമാനമായ പ്രളയമുണ്ടാകുമെന്ന് മാധവ് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്
പശ്ചിമഘട്ട സംരക്ഷണത്തിനായി 2011 ൽ ഗാഡ്ഗിൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിലേതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ആവർത്തിച്ചേക്കാമെന്ന് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ മാധവ് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്.
മഹാരാഷ്ട്രയിലേയും, കേരളത്തിലേയും, ഗോവയിലേയും മഴയുടെ തോത് വ്യത്യസ്തമാണ്. പക്ഷെ ഈ സംസ്ഥാനങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കേരളത്തിലേതിന് സമാനമാണെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിലും ഗോവയിലും കേരളത്തിലേതു പോലെ മഴയുണ്ടാകാറില്ല. പക്ഷെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇത്തരമൊരു പ്രളയക്കെടുതി കേരളത്തിന് നേരിടേണ്ടി വരില്ലായിരുന്നു എന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
https://www.facebook.com/Malayalivartha