കോട്ടയത്ത് യുവാവിനെ അര്‍ധരാത്രിയില്‍ ഭർത്താവും സുഹൃത്തും ചേർന്ന് തല്ലിക്കൊന്ന് കിണറ്റില്‍ എറിഞ്ഞെന്ന പരാതിയുമായി ലൈംഗികത്തൊഴിലാളി...

ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ഭർത്താവും സുഹൃത്തും ചേർന്ന് യുവാവിനെ തല്ലിക്കൊന്ന് കിണറ്റിലെറിഞ്ഞെന്ന പരാതിയുമായി ലൈംഗികത്തൊഴിലാളിയായ യുവതി രംഗത്തെത്തിയത്.
യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ്-49), സുഹൃത്ത് കുമരകം പള്ളിപ്പുറത്ത്‌ശേരിയില്‍ സജയന്‍(40) എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രിയില്‍ അയ്മനം സ്വദേശി കൊച്ചുമോന്‍ എന്നയാളെ തല്ലിക്കൊന്ന് കിണറ്റില്‍ കൊണ്ടുപോയിട്ടെന്നായിരുന്നു മൊഴി.
കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്തോഷിനെയും സജയനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്തിന് സമീപമുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ പോലീസ് പരിശോധന നടത്തി.
കിണറ്റിലെ മാലിന്യംനീക്കിയും വെള്ളംവറ്റിച്ചും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കിണറിനു സമീപത്തുനിന്നു കൊച്ചുമോന്റേതെന്നു കരുതുന്ന രക്തത്തുള്ളികളും മുണ്ടും കണ്ടെത്തി. കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായി വെസ്റ്റ് പോലീസ് പറഞ്ഞു. എന്നാല്‍, യുവാവ് എവിടെയെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha

























