മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്

പ്രസവശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്ന സംഭവത്തില്‍ വയനാട് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴയില്‍ പൊലീസ് കേസെടുത്തു. മാനന്തവാടി എസ് ഐ എം സി പവനനാണ് അന്വേഷണചുമതല. പാണ്ടിക്കടവ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.യുവതിയുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ സംഘത്തിന്റെ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ പൊലീസിന്റെ നടപടി. ആരോഗ്യവകുപ്പിന്റെ അഡീഷണല് ഡയറക്ടര്‍ തന്നെ മാനന്തവാടിയിലെത്തി അന്വേഷണം നടത്തിയിരുന്നു. യുവതിയുടെ ശരീരത്തില്‍ നിന്ന് പുറത്തുവന്ന തുണിയും പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. വിദഗ്ധ സംഘത്തിന്റെ പരിശോധയുടേയും ശാസ്ത്രീയ പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
https://www.facebook.com/Malayalivartha

























