നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി

വയോധികയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വെട്ടിക്കൊന്നു. 55കാരിയായ ദാക്ഷായണി എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെ വടക്കന്‍ ബംഗളൂരുവിലെ കുദുരുഗെരെയില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂളില്‍ കൊച്ചുമകന് ഉച്ചഭക്ഷണം നല്‍കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദാക്ഷായണി. ഈ സമയം ബൈക്കിലെത്തിയ അക്രമി റോഡില്‍ വച്ച് ഇവരെ തടഞ്ഞുനിര്‍ത്തുകയും കൈയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി ഉടന്‍ തന്നെ ഓടിരക്ഷപ്പെട്ടു. ദാക്ഷായണി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാക്കത്തി മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. ദാക്ഷായണിയുടെ ബന്ധുവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























