ചെങ്ങന്നൂരിൽ പ്രളയം അച്ഛന്റെ ജീവനെടുത്തപ്പോൾ മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ രണ്ടുദിവസത്തോളം കെട്ടിയിട്ട് കാവലിരിക്കേണ്ടി വന്ന അമ്മയുടെ ദുരവസ്ഥ വെളിപ്പെടുത്തി മകൻ...

ശക്തമായ വെള്ളപ്പൊക്കത്തില്‍ പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള എബ്രഹാമിന്‍റെ വീടും വെള്ളത്തിടിയിലായി. വീടിനടുത്ത് താമസിക്കുന്ന സഹോദരന്‍റെ ഭാര്യയും അബ്രഹാമിന്‍റെ വീട്ടിലോടിയെത്തി രണ്ടാം നിലയില്‍ അഭിയം പ്രാപിച്ചു. അബ്രഹാം വീടിന്‍റെ താഴേക്ക് ഇറങ്ങിയതോടെ കാലുവഴുതി വെള്ളത്തില്‍ വീണ് തലയിടിച്ച് മരിച്ചു. എബ്രഹാമിന്‍റെ ഭാര്യയും ബന്ധുവായ സ്ത്രീയും നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.
പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ മൃതദേഹം ഒഴുകിപോകാതിരിക്കാൻ രണ്ടുപേരും ചേര്‍ന്ന് മൃതദേഹം കെട്ടിയിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുൾപ്പടെ ബന്ധപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. ഭക്ഷണവും വെള്ളവുമില്ലാതെ മൃതദേഹത്തിനരികെ കാവലിരുന്ന ഭാര്യയെയും ബന്ധുവായ സ്ത്രീയെയും മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് വീട്ടില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനും ഇവരെ രക്ഷിക്കാനുമായത്.
രക്ഷിക്കാനായി എല്ലാവരെയും വിവരമറിയിച്ചിട്ടും ഭര്‍ത്താവിന്‍റെ മതൃദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് കാവലിരിക്കേണ്ടി വന്ന അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു. കാവലിരിക്കേണ്ടിവന്നതിന്‍റെ ഞെട്ടലിലാണ് മകന്‍. ഗോവ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് വിരമിച്ച എബ്രഹാമിന് അറുപത്തിനാല് വയസ്സുണ്ട്.
https://www.facebook.com/Malayalivartha

























