പ്രതിശ്രുത വധുവിന്റെ ജീവിതം കണ്ട് സഹിക്കാനായില്ല... ചെറുപ്പം മുതൽ തുടങ്ങിയ പ്രണയത്തിന് ദുരിതാശ്വാസ ക്യാമ്പ് വിവാഹവേദിയായപ്പോൾ ഒരു രാത്രി കൊണ്ട് കതിര്‍മണ്ഡപം ഒരുങ്ങി... ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണശാലയില്‍ വിവാഹ സദ്യയും കഴിഞ്ഞ് വധൂവരന്മാര്‍ നേരെ ബന്ധു വീട്ടിലേക്ക്...

ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഒരു രാത്രി കൊണ്ട് കതിര്‍മണ്ഡപം ഒരുങ്ങിയത്. ആലപ്പുഴ കൈതവന കണ്ണാട്ട്കളം വീട്ടില്‍ ബിജുവിന്റെ മകനും വ്യോമസേനാംഗവുമായ ബിനുവാണ് കൈനകരി തയ്യില്‍ പ്രബുദ്ധമന്റെ മകള്‍ മീരയുടെ കഴുത്തില്‍ ഇന്നലെ താലി ചാര്‍ത്തിയത്.
പ്രളയത്തെത്തുടര്‍ന്നു ഇരുവരും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പ്രതിശ്രുത വധുവിന്റെ ജീവിതം കണ്ട് വരന്റെ കരളലിഞ്ഞു ദുരിതാശ്വാസ ക്യാമ്പ് തന്നെ വിവാഹവേദിയായി. സാക്ഷികളായി നിരവധി ദുരിതബാധിതരും. വിദ്യാഭ്യാസകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇവരുടെ വിവാഹമുറപ്പിച്ചിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. പ്രളയത്തെത്തുടര്‍ന്ന് ഇരുവരുടെയും വീടുകള്‍ വെള്ളത്തിലായി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മീരയുടെ ദുരിതം ബിനുവിനെ വേദനിപ്പിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കതിര്‍മണ്ഡപമൊരുങ്ങി.
വളരെക്കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളുംമാത്രമാണ് പങ്കെടുത്തത്. സമീപത്തെ പഴവീട് ഭാഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരുന്നു വിവാഹം. തുടര്‍ന്ന് സുഹൃത്തുക്കളുടെ വക സ്വീകരണവുമൊരുക്കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണശാലയില്‍ വിവാഹ സദ്യയും കഴിഞ്ഞ് വധൂവരന്മാര്‍ ബന്ധുവിന്റെ വീട്ടിലേക്കു യാത്രയായി.
https://www.facebook.com/Malayalivartha

























