പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയിൽ

കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയിൽ. കണ്ണൂര്‍ വനിതാ സബ് ജയിലിലെ കശുമാവിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എലിവിഷം നല്‍കി അച്ഛനെയും അമ്മയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് അന്ന് സൗമ്യ മൊഴി നല്‍കിയിരുന്നു.
തലശ്ശേരി സി ഐ യുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സൗമ്യയുടെ മാതാ പിതാക്കൾ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്.
അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അമിതമായ അളവിൽ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു.
മൂന്ന് മാസം മുൻപ് മരിച്ച സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2012 സെപ്റ്റംബർ 7 ന് സൗമ്യയുടെ ഇളയ മകൾ കീർത്തന,ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകൾ ഐശ്വര്യ ,മാർച്ച് 7 ന് അമ്മ കമല ഏപ്രിൽ 13 ന് അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ശർദ്ദിയെ തുടർന്നായിരുന്നു എല്ലാവരുടെയും മരണം.നാട്ടുകാർ തുടർ മരങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























