കാമുകന്മാരുമായി കിടപ്പറ പങ്കിടാൻ ഒരുകുടുംബത്തെ മുഴുവൻ യമപുരിക്കയച്ച സൗമ്യ ഒറ്റപ്പെടൽ അറിഞ്ഞത് ജയിലിൽകിടക്കുമ്പോൾ; പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ ഇടാപാടുകാരായി ഉണ്ടായിരുന്നിട്ടും ആരെയും ഒറ്റികൊടുക്കാതെ ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിച്ച് കേരളത്തെ ഞെട്ടിച്ച പിണറായി കൂട്ടക്കൊലക്കേസ് പ്രതി...

പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികൾ ഉൾപ്പെടെ നാലുപേര കൊലപ്പെടുത്തിയ സൗമ്യ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ വനിതാ ജയിലിൽ കശുമാവിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പശുക്കളെ നോക്കുന്നതായിരുന്നു ജയിലിൽ സൗമ്യയുടെ ചുമതല. രാവിലെ പുല്ലരിയാൻ പോയ സൗമ്യയെ ഒമ്പതരയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു കേരളം കേട്ടത്. കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയിൽ ജോലിക്കു വന്ന കിഷോറുമായി അടുത്തതോടെ സൗമ്യയുടെ മട്ടും ഭാവവും മാറി. പടന്നക്കരയിലെ ഗ്രാമീണ പെൺകൊടിക്ക് പരിഷ്‌ക്കാരം തലക്കു പിടിച്ചു. ആഡംബര വസ്ത്രവും മുഖം മോടി കൂട്ടലും പതിവായി. ഇത് കിഷോറിലും പ്രണയം മൊട്ടിട്ടു.
ഫാക്ടറിയിലെ കോണുകളിൽ ഇരുവരും സന്ധിക്കലും തുടങ്ങി. പ്രണയം വളർന്ന് തലശ്ശേരിയിലെ സിനിമാ ശാലകളിലും കടപ്പുറത്തുമെല്ലാം അവർ വിലസി. നിയമാനുസൃത വിവാഹത്തിന്റെ ഗൗരവമൊന്നും അറിയാത്ത സൗമ്യ തങ്ങൾ ഭാര്യാ ഭർത്താക്കളെന്ന് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. അതോടെ സൗമ്യയുടെ വീട്ടിലും കിഷോർ അന്തിയുറങ്ങി. അവർക്ക് ആദ്യകുഞ്ഞ് പിറന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞിന്റെ പിതൃത്വത്തിൽ കിഷോർ സംശയം പ്രകടിപ്പിച്ചു.
ക്രൂരമായി പീഡിപ്പിക്കുകയും പരസ്പരം തകർക്കിക്കുകയും പതിവായി. അതോടെ നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് കിഷോർ പറഞ്ഞു. അതിന് സമ്മതിച്ച സൗമ്യ ഗ്ലാസിൽ ഒഴിച്ചു തന്ന വിഷം ഒരു കവിൾ വായിലാക്കി. എന്നാൽ ഉടൻ തന്നെ ബാക്കി വിഷം കിഷോർ മറിച്ചുകളഞ്ഞു. വിഷബാധയേറ്റ സൗമ്യയെ ആശുപ്ത്രിയിലാക്കിയ ശേഷം അയാൾ രക്ഷപ്പെടുകയായിരുന്നു. അതിനിടെ സൗമ്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു.
കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥയായി. കിഷോറിനോടുള്ള പ്രതികാരം മനസ്സിൽ വളർത്തിയ സൗമ്യ എങ്ങിനെയെങ്കിലും ജീവിക്കണമെന്ന് ഉറപ്പിച്ചു. അതിനു തേടിയത് വളഞ്ഞ വഴിയായിരുന്നു. ആയിടക്കാണ് തലശ്ശേരിയിൽ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീയെ കണ്ടുമുട്ടിയത്. ഇത് സൗമ്യയുടെ ജീവിതം മാറ്റി മറിച്ചു. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയിൽ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു.
നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരിൽ നിന്നും വൻതുകകൾ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നൽകണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയിൽ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടിൽ ആളുകളെ ക്ഷണിച്ചു വരുത്തി. പതിനാറ് വയസ്സുകാരൻ മുതൽ അറുപത് കാരൻ വരെ സൗമ്യയുടെ ഇടപാടുകാരായി.
ഇത്തരം ഒരു ദൃശ്യം മൂത്ത മകൾ ഐശ്വര്യ കണ്ടതോടെയാണ് അവളെ വകവരുത്താൻ സൗമ്യ മുതിർന്നത്. വഴി വിട്ട ജീവിതത്തെ എതിർത്ത അച്ഛനും അമ്മയേയും കൊലപ്പെടുത്തിയതും അതിനാൽ തന്നെ. ജീവിതം അപധ സഞ്ചാരമായപ്പോൾ സൗമ്യ പ്രതികാര ദാഹിയായി. എല്ലാറ്റിനും കാരണക്കാരൻ ഭർത്താവായ കിഷോർ തന്നെയെന്ന് അവൾ ഉറപ്പിച്ചു. രണ്ടു മക്കളും അയാളുടേത് തന്നെ. ബന്ധം വഷളാകുന്നതു വരെ താൻ ആരുമായും ശരീരം പങ്കിട്ടില്ലെന്ന് സൗമ്യ ആവർത്തിച്ചു പറയുന്നു.
ഐശ്വര്യ മരിക്കുന്നതിന് മുമ്പ് ഛർദ്ദിക്കുന്ന ദൃശ്യം പോലും അവർ മൊബൈലിൽ പകർത്തി. മാത്രമല്ല ഐശ്വര്യ പഠിച്ച സ്‌ക്കൂളിലെ അദ്ധ്യാപികമാരെ മരണശേഷം വീട്ടിലെത്തിയപ്പോൾ അത് കാട്ടുകയും ചെയ്തു. ഒരു ലാഞ്ചനയുമില്ലാതെയാണ് ഇതെല്ലാം മാതാവായ സൗമ്യ ചെയ്തത്. എന്നാൽ സൗമ്യക്ക് സാമ്പത്തികമായി സഹായം ലഭിക്കുന്ന ചില സ്രോതസ്സുകളുണ്ട്. പക്ഷേ അവരെ കേസിൽ കുടുക്കാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് നിരീക്ഷണത്തിലുള്ള മൂന്ന് പേരെ കുറിച്ചു പോലും വഴി വിട്ടൊന്നും പറയാൻ സൗമ്യ ആത്മഹത്യ ചെയ്യുന്നത് വരെയും തയ്യാറായിരുന്നില്ല.
കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് രാത്രിയിൽ ഉറക്കമുണർന്ന ഐശ്വര്യ നഗ്‌നയായി കിടക്കുന്ന തനിക്കൊപ്പം രണ്ട് യുവാക്കളെ കണ്ട് നിലവിളിച്ചു. അവിഹിതം കണ്ട് നിലവിളിച്ച കുട്ടിയെ കൊന്നുകളായാൻ ഉപദേശിച്ചത് അന്ന് ഒപ്പമുണ്ടായിരുന്ന യുവാവാണ്. എന്നാൽ, കൊല്ലനുള്ള എലിവിഷം വാങ്ങി നൽകിയത് ഇയാളല്ലെന്നും സ്ഥലത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണെന്നും കൊലപാതകങ്ങളിൽ മറ്റാർക്കും പങ്കില്ലെന്നും സൗമ്യ പറഞ്ഞിരുന്നു. സൗമ്യയുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























