വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെ സര്‍വീസില്‍ തിരിച്ചെടുത്തു; ഇന്റലിജന്‍സില്‍ നിയമനം

എസ്പി നൈസായി രക്ഷപെട്ടു. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ സസ്‌പെന്‍ഷനിലായ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സര്‍വീസില്‍ തിരിച്ചെടുത്തു. കസ്റ്റഡി കൊലപാതകത്തില്‍ എ.വി ജോര്‍ജിന് പങ്കില്ലെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇന്റലിജന്‍സ് വിഭാഗത്തിലാണ് പുതിയ നിയമനം. എന്നാല്‍ ജോര്‍ജിനെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്നും പൊതുഭരണ വകുപ്പ് ഇന്നലെ രാത്രി 11 മണിയോടെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇതുവരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മേയ് 14നായിരുന്നു എ.വി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍. ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ഡി.ജി.പിയുടെ അനുമതിയില്ലാതെ ഫോഴ്‌സ് രൂപീകരിച്ചുവെന്ന് കാണിച്ചായിരുന്നു സസ്‌പെന്‍ഷന്‍. റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാരും എസ്.ഐയും സി.ഐയും അടക്കമുള്ളവര്‍ പ്രതിപ്പ്ട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നല്‍ ജോര്‍ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടുതല്‍ നടപടിയ്ക്ക് സര്‍ക്കാര്‍ മുതിര്‍ന്നിരുന്നില്ല.
കസ്റ്റഡി കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലവിലെ അന്വേഷണം ശരിയായ രീതിയിലാണെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. അന്വേഷണം ശരിയായ വിധത്തിലാണെന്ന വിലയിരുത്തല്‍ കോടതിയില്‍ നിന്നുകൂടി വന്നതോടെയാണ് എ.വി ജോര്‍ജിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള തടസ്സങ്ങള്‍ നീങ്ങിയത്.
https://www.facebook.com/Malayalivartha

























