വിദേശത്തുനിന്ന് അവധിക്കെത്തിയ ബന്ധുക്കളെ സത്കരിക്കാനായി മ്ലാവിനെ വെടിവച്ചു കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പോലീസുകാരെ പിടിക്കാൻ വനം വകുപ്പിന്റെ പത്രപരസ്യം

ഒളിവിൽ പോയ പോലീസുകാരെ കണ്ടെത്തണമെന്ന ആവശ്യവുമായി വനംവകുപ്പിന്റെ ലുക്ക് ഔട്ട് പരസ്യം. തിരുവോണ നാളിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളിലാണ് കേരള വനം വകുപ്പ് പരസ്യം നൽകിയത്. മൂന്നു പോലീസുകാരെ കണ്ടെത്തണമെന്നാണ് ആവശ്യം. മൂന്നു പേരും തിരുവനന്തപുരത്തെ പൊന്മുടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. അയൂബ് ഖാൻ , രാജീവ്, വിനോദ് എന്നിവരെയാണ് വനം വകുപ്പ് അന്വേഷിക്കുന്നത്. മ്ലാവിനെ വെടിവച്ചു കൊന്നതാണ് കേസ്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ കല്ലാർ സെക്ഷനിൽ നിന്നാണ് ഇവർ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കിയത്
1961 ലെ കേരള വനം നിയമം, 1972 ലെ വന്യ ജീവി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് പാലോട് റേഞ്ചിൽ ഇവർക്കെതിരെ കേസെടുത്തത്. നിലവിൽ മൂന്നുപേരും സസ്പെൻഷനിലാണ്. ഇവരെ കുറിച്ച് വിവരം ലഭിച്ചാൽ പത്രങ്ങളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്നാണ് ലുക്ക് ഔട്ട് നേട്ടീസിൽ പറയുന്നത്.
മലഞ്ചെരിവിലെ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥർ ഇത്തരത്തിൽ പ്രവർത്തിക്കാറുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ വ്യക്തമാക്കിയത്. പോലീസുകാർ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാറുണ്ടെന്നാണ് വനം വകുപ്പുകാർ പറയുന്നത്. പലപ്പോഴും അക്കാര്യങ്ങൾ പുറത്ത് വരാറില്ലെന്നില്ലതാണ് സത്യം. വനം വകുപ്പിൽ കർക്കശക്കാരായ ഉദ്യോഗസ്ഥർ വരുമ്പോഴാണ് ഇത്തരം ക്രിമിനൽ കുറ്റകൃത്യങ്ങൾ പുറത്ത് വരാറുള്ളത്. വനം വകുപ്പിലെയും പോലീസിലെയും ഉദ്യോഗസ്ഥർ ഒരുമിച്ച് നിന്ന് ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നത് പതിവാണ്.
പൊൻമുടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സംരക്ഷിരുന്നത് പോലീസുകാർ തന്നെയാണെന്നാണ് വനം വകുപ്പിന്റെ ആരോപണം. എന്നാൽ നിയമത്തിന്റെ സൗജന്യത്തിൽ ഒരു സഹായവും ചെയ്യാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കുന്നു. എങ്ങനെയെങ്കിലും പോലീസുകാരെ പിടികൂടണമെന്നു തന്നെയാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പോലീസ് ഇക്കാര്യത്തിൽ മെല്ലെ പോക്ക് സ്വീകരിക്കുന്നു എന്ന കാര്യം വനം വകുപ്പ് അധികൃതർക്കറിയം.എന്നാൽ അതെല്ലാം നേരിടാനാണ് വനം വകുപ്പിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























