ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും...രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം

ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് 1.30 മുതലാണ് കളി. മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്.
ആദ്യ മത്സരം നാലു വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നും വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാകും. അതേസമയം തിരിച്ചു വരവു ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് കളത്തിലിറങ്ങുന്നത്. ഏഴ് തവണ ഇന്ത്യയിലെത്തിയപ്പോഴും കിവീസിന് പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കുകയും കിവീസ് ലക്ഷ്യമിടുന്നു.
സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ് ലി എന്നിവരിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കളിയിലെ താരമായ കോഹ്ലി 93 റണ്ണെടുത്ത് പുറത്തായി. രോഹിത് 29 പന്തിൽ 26 റണ്ണടിച്ചു. അടുത്ത വർഷം നടക്കുന്ന ലോകകപ്പാണ് ഇരുവരുടെയും ലക്ഷ്യം. നിലവിലെ ഫോം പ്രായത്തെ മറികടക്കുമെന്നാണ് ആരാധകർ കരുതുന്നത്.
മുൻനിര ബാറ്റർമാരെല്ലാം കഴിഞ്ഞ കളിയിൽ തിളങ്ങിയിരുന്ന. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അർധ സെഞ്ചുറി നേടി. ശ്രേയസ് അയ്യർ 49 റണ്ണെടുത്തു. പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം നിതീഷ് റെഡ്ഡി ഇന്ന് ടീമിൽ എത്തിയേക്കും
"
https://www.facebook.com/Malayalivartha

























