മൂന്നു ദിവസമായി ബസ് സ്‌റ്റോപ്പില്‍ അവശനിലയില്‍ കഴിയുകയായിരുന്നു... ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ ബന്ധുക്കളെ തേടി പോലീസ്

മൂന്നു വര്‍ഷം മുൻപ് നെല്ലിക്കട്ടയിലെ ഒരു വീട്ടില്‍ ജോലിക്ക് വന്നതായിരുന്നു ജലീല്‍. പിന്നീട് ഇവിടെ തന്നെ ജോലിയെടുത്ത് കഴിയുകയായിരുന്നു. മൂന്നു ദിവസമായി ജലീലിനെ നെല്ലിക്കട്ടയിലെ ബസ് സ്‌റ്റോപ്പില്‍ അവശനിലയില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കുടക് സോമവാര്‍പേട്ടയിലെ ജലീലിന്റെ (50) മൃതദേഹമാണ് റോഡരികില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതിനാല്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്നാണ് പോലീസ് പറയുന്നത്. മരിച്ച ജലീലിന്റെ ബന്ധുക്കളെ കണ്ടെത്താനും പോലീസ് അന്വേഷണം നടത്തിവരുന്നു.
https://www.facebook.com/Malayalivartha
























