Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി; സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍: 18001231454, 0471 2300155; ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 1800 425 1077; ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

04 SEPTEMBER 2018 08:00 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നു വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയാണുള്ളത്. ഇതുകൂടാതെ സത്വര നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. ചില സ്ഥലങ്ങളില്‍ ബാധിച്ച പകര്‍ച്ച വ്യാധികള്‍ കണ്‍ട്രോള്‍ റൂം വഴി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഓരോ സ്ഥലത്തും ബാധിക്കപ്പെടുന്ന പകര്‍ച്ച വ്യാധികള്‍ അപ്പപ്പോള്‍ തന്നെയറിയിച്ചാല്‍ കണ്‍ട്രോള്‍ റൂമിന് കൂടുതല്‍ ശക്തമായി ഇടപെടാന്‍ കഴിയും. സ്വകാര്യ ആശുപത്രികളും ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും അന്തിമ ഏകോപനം നടക്കുന്നത് ഇവിടെയാണ്. ദിവസംതോറും നിരവധി കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ വന്നുകൊണ്ടിരിക്കുന്നത്. ഓരോ കോളുകളും വിലയിരുത്തി നടപടിയെടുക്കാന്‍ പ്രത്യേക സംഘത്തെതന്നെ നിയോഗിച്ചിട്ടുണ്ട്. സന്നദ്ധ സേവനത്തിനും സംഭാവനയ്ക്കുമായാണ് (13.53% + 13.34%) ഏറ്റവുമധികം കോളുകള്‍ വന്നത്. ക്ലോറിനേഷന്‍ (16.82%), പരിസരം ശുചിയാക്കല്‍ (12.76%), രോഗ പ്രതിരോധവും കുത്തിവയ്പ്പും (9.47%), മാലിന്യനിര്‍മ്മാര്‍ജനം (6.18%), ആരോഗ്യം, മാനസികാരോഗ്യം, ബ്ലീച്ചിംഗ് പൗഡറിന്റെ ലഭ്യത, ജീവനക്കാരുടെ ലഭ്യത, സേവനങ്ങളുടെ ലഭ്യത തുടങ്ങിയ മറ്റ് അനുബന്ധ മേഖലകളുടെ സംശയങ്ങളും പരാതികളുമായി 27.9% കോളുകളുമാണ് വന്നിട്ടുള്ളത്. അതെല്ലാം തന്നെ അതത് വിഭാഗങ്ങളെ അറിയിക്കുകയും നടപടിയെടുക്കുകയും ചെയ്തു.

അടുത്തിടെയുള്ള കോളുകളില്‍ അധികവും വരുന്നത് എലിപ്പനിയെപ്പറ്റിയുള്ളതാണ്. അന്ന് പ്രതിരോധ മരുന്ന് നല്‍കിയിട്ടും കഴിക്കാത്തവര്‍ സംശയ നിവാരണത്തിനായാണ് കൂടുതലും വിളിക്കുന്നത്. സ്ഥിരമായി മരുന്ന് കഴിച്ചിരുന്നവര്‍ മരുന്ന് മുടങ്ങിയതിനെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചും വിളിക്കാറുണ്ട്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാരുടെ ഒരു പാനല്‍ തന്നെയുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയക്ടറുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ 50 അംഗ സംഘമാണ് കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും ജാഗ്രതയോടെ സേവനമനുഷ്ടിക്കുന്നത്.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നും സന്നദ്ധ സേവനത്തിന് തയ്യാറായവരുടേയും സംഭാവന നല്‍കാന്‍ തയ്യാറായവരുടേയും വിളികളാണ് മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന കോളുകളില്‍ അധികവും. ക്ലോറിനേഷനേയും കുടിവെള്ളം ശുദ്ധീകരിക്കുന്നതിനേയും കുറിച്ചുള്ള കോളുകളും വരാറുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ വിഭാഗവും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. വാട്‌സ്ആപ്, ഫേസ്ബുക്ക്, ദൃശ്യ, ശ്രാവ്യ, പത്ര മാധ്യമങ്ങളില്‍ വരുന്ന ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും സത്വര നടപടികളെടുത്തുവരുന്നു. മാധ്യമ നിരീക്ഷണ വിഭാഗത്തില്‍ നോഡല്‍ ഓഫീസര്‍മാരായി 2 മെഡിക്കല്‍ ഓഫീസര്‍മാരും ഇ-ഹെല്‍ത്തില്‍ നിന്നുള്ള 8 ജീവനക്കാരും 6 സന്നദ്ധ പ്രവര്‍ത്തകരും സേവനമനുഷ്ടിച്ചു വരുന്നു. മാത്രമല്ല ഓരോ ജില്ലകളില്‍ നിന്നും ഓരോ നോഡല്‍ ഓഫീസര്‍ എന്ന ക്രമത്തില്‍ 14 നോഡല്‍ ഓഫീസര്‍മാരും ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 6282986880, 6282983626 എന്നീ വാട്‌സ് ആപ്പ് നമ്പരുകളിലൂടെ ആരോഗ്യ സംബന്ധമായ പരാതികള്‍, പ്രശ്‌നങ്ങള്‍, അന്വേഷണങ്ങള്‍, സംശയങ്ങള്‍ എന്നിവ അറിയിക്കാവുന്നതാണ്.

പ്രളയബാധിത പ്രദേശങ്ങളിലുള്ള പകര്‍ച്ചവ്യാധികളെ സംബന്ധിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌റ്റേറ്റ് പീഡ് സെല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടൂള്‍ കിറ്റിന് (ലിങ്ക് ഇതാണ് : http://bit.ly/cdreporting ) നല്ല പ്രതികരണമാണ് ലഭിച്ചത്. സ്വകാര്യ ആശുപത്രികള്‍, ചെറിയ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ലിങ്ക് വഴി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എങ്കിലും കുറച്ചാളുകള്‍ വിമുഖത കാട്ടുന്നുണ്ട്. എല്ലാവരും ഈ സേവനം ഉപയോഗിച്ചാല്‍ മാത്രമേ പകര്‍ച്ചവ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (31 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends