തീരുമാനങ്ങള്‍ എല്ലാം തോന്നിയപോലെ; ആഘോഷങ്ങള്‍ ഒഴിവാക്കിയതില്‍ മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത; മന്ത്രിസഭപോലും അറിയാത്ത തീരുമാനം ആരുടെ നിര്‍ദേശപ്രകാരമെന്ന് എകെ ബാലന്‍

മുഖ്യന്‍ പോയതോടെ പ്രതിസന്ധി രൂക്ഷം പോരാത്തതിന് മന്ത്രിമാരുടെ കൊമ്പുകോര്‍ക്കലും. കുട്ടനാട് വിഷയത്തില്‍ സുധാകരനും തോമസ് ഐസക്കും തമ്മില്‍ പൊതുവേദിയില്‍ അഭിപ്രായങ്ങള്‍ തുറന്നടിച്ചത് സര്‍ക്കാരിലെ ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ധനമന്ത്രിക്ക് മെല്ലെപ്പോക്കെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ അടുത്ത വിവാദം സംസ്ഥാനത്തെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവിത്യാസം. ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതിനെതിരേ എകെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയുമായി രംഗത്തെത്തി. കെടി ജലീല്‍, ഇപി ജയരാജന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിയതിനെ അനൂകൂലിച്ചും രംഗത്തെത്തി.
സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിക്കൊണ്ടാണ് പൊതുഭരണവകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കിയത്. കലോല്‍സവങ്ങളും യുവജനോല്‍സവങ്ങളും ചലച്ചിത്രമേളയും ടൂറിസംവകുപ്പ് നടത്തുന്ന ആഘോഷങ്ങളും റദ്ദാക്കി. ഈ ആഘോഷങ്ങള്‍ക്ക് നീക്കിവച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു
ഉത്തരവ് പരിശോധിക്കണമെന്നും ആഘോഷങ്ങള്‍ ഒഴിവാക്കി പരിപാടി നടത്തിക്കൂടെയെന്നും മന്ത്രിസഭപോലും അറിയാത്ത തീരുമാനം ആരുടെ നിര്‍ദേശപ്രകാരമാണെന്നും എകെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ടൂറിസം പരിപാടികള്‍ നടത്തുമെന്ന് കടകംപള്ളിയും വ്യക്തമാക്കിയിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയും നടത്തുമെന്നും അറിയിച്ചിരുന്നു. മുഖ്യന്‍ ഇല്ലാത്ത സമയം അനങ്ങാത്ത മന്ത്രിമാര്‍ ഇപ്പോള്‍ തോന്നിയപോലെ അഭിപ്രായം പറയുന്നു. അതേസമയം, കലോത്സവം ഒഴിവാക്കിയതു മാനുഷിക പരിഗണന കണക്കിലെടുത്താണെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം. ആഘോഷ പരിപാടികള്‍ ഒഴിവാക്കിയത് സര്‍ക്കാര്‍ തീരുമാനമാണെന്നും മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















