പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി

പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ ആരെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണം. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.
നഷ്ടപരിഹാരം നല്‍കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഈ മാസം 19ന് മുമ്പ് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ അത് വലിയ കാലതാമസത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു.
മുന്‍ഗണനാ ക്രമവും നാശനഷ്ടത്തിന്റെ തോതും പരിഗണിച്ചായിരിക്കണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. സുതാര്യവും ശാസ്ത്രീയവുമായി ആകണം എല്ലാ കാര്യങ്ങളും വിലയിരുത്തേണ്ടത്. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ വിദഗ്‌ധോപദേശം തേടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha






















