കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചു. നാലായിരത്തോളം ഡോക്ടര്‍മാരാണ് സംഭാവന നല്‍കുന്നത്..
ശമ്പളം നല്‍കുന്നതിന്റെ സമ്മതപത്രം കെ.ജി.എം.ഒ.എ. പ്രസിഡന്റ് ഡോ. റഫൂഖ് എ.കെ., സെക്രട്ടറി ഡോ. ജിതേഷ് വി. എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha
























