കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് നടപടി.എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയായിരുന്നു ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.
ഇയാളെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ പ്രതി ചേർത്തപ്പോൾ മുതൽ ശങ്കരദാസ് ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു. പിന്നാലെയായിരുന്നു എസ്ഐടിയുടെ അറസ്റ്റ്.ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസുകളില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത് മുന്‍കാലെ കേസുകളിലെ മികവ് കൂടി പരിഗണിച്ച്.
സംസ്ഥാനത്തെ ഏറ്റവും പ്രമാദമായ കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി വിജയം കൊയ്ത ഉണ്ണികൃഷ്ണന്റെ നിയമനം, ശബരിമല കേസിലെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.എസ്ഐടിക്കു പുറമേ ഇ.ഡിയും കേസിൽ അന്വേഷണം വിപുലീകരിക്കുകയാണ്. ദിവസങ്ങൾക്കു മുൻപ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ച സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ പ്രതിയായ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ഇ.ഡി. ഇന്ന് നോട്ടിസ് നൽകിയിരുന്നു.
ഒപ്പം തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ കേസിലെ സർക്കാർ നടപടികളെ പ്രതിപക്ഷവും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.തൃശൂര്‍ സ്വദേശിയായ എന്‍.കെ. ഉണ്ണികൃഷ്ണന്‍, കേരളത്തെ നടുക്കിയ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വിചാരണ കോടതിയില്‍ നിന്നും വധശിക്ഷ വാങ്ങി നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ്. നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിക്കെതിരെ ഹാജരാകുന്നതും ഇദ്ദേഹമാണ്. .ശബരിമല സ്വർണക്കൊള്ള കേസിൽ ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിന് ജാമ്യം അനുവദിച്ചു കൊല്ലം വിജിലൻസ് കോടതി.
ജഡ്ജി ഡോ. സി.എസ്. മോഹിതാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ദ്വാരപാലക ശിൽപ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്കു മുൻപാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി ശ്രീകുമാർ ജോലിയിൽ പ്രവേശിച്ചതെന്നതും കേസിന് ആസ്പദമായ രേഖയിൽ ഒപ്പുവച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം.അറസ്റ്റിലായി 43–ാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ ശ്രീകുമാർ ജയിൽ മോചിതനായേക്കും.ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. മുരാരി ബാബു മാറിയതിന് പിന്നാലെയാണ് എസ് ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാകുന്നത്.
https://www.facebook.com/Malayalivartha


























