Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സ്വതന്ത്ര ഹെൽത്ത്കെയർ പ്രൊഫഷണലുകൾ; ഹൈക്കോടതി വിധി ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും: എ.ഐ.ഒ.ടി.എ

29 JANUARY 2026 12:41 PM IST
മലയാളി വാര്‍ത്ത
 ഒക്കുപ്പേഷണൽ തെറാപ്പി രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയെ സ്വാഗതം ചെയ്ത് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (എ.ഐ.ഒ.ടി.എ). വിധി ഒരു സാമൂഹിക വഴിത്തിരിവാകുമെന്ന് എ.ഐ.ഒ.ടി.എ ഭാരവാഹികൾ പറഞ്ഞു. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ ആരോഗ്യകേന്ദ്രങ്ങളിലെ കേവലം ‘സഹായികൾ’ മാത്രമല്ലെന്നും നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസിന്റെ (എൻ.സി. എച്ച്. എ. പി) ചട്ടക്കൂടിന് കീഴിലുള്ള സ്വതന്ത്ര 'ഹെൽത്ത്കെയർ പ്രൊഫഷണലുകൾ' ആണെന്നുമാണ് കോടതി അംഗീകരിച്ചത്. രോഗത്തിന്റെ തുടക്കത്തിൽ തന്നെയുള്ള വിദഗ്ധ രോഗീപരിചരണവും ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെയും വൻതോതിലുള്ള വിപുലീകരണത്തിന് ഈ ഉത്തരവ് വഴിതെളിക്കും.

ഓട്ടിസം, സ്ട്രോക്ക്, എഡിഎച്ച്ഡി, അൾഷിമേഴ്സ് ഉൾപ്പെടെ കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന വിവിധ ശാരീരിക-മാനസിക രോഗാവസ്ഥകൾക്കും വളർച്ചാപ്രശ്നങ്ങൾക്കുമുള്ള ചികിത്സാ രംഗത്ത് കാര്യക്ഷമമായ മാറ്റങ്ങൾക്കും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകും.

ഈ വിധി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. പങ്കജ് ബാജ്‌പേയി പറഞ്ഞു. ചികിത്സാ പദ്ധതികൾ സ്വതന്ത്രമായി തീരുമാനിക്കാനും നടപ്പിലാക്കാനും തെറാപ്പിസ്റ്റുകൾക്ക് ഇപ്പോൾ നിയമപരമായ അധികാരമുണ്ട്. ഇത് ഓട്ടിസം പോലുള്ള രോഗാവസ്ഥകൾക്കുള്ള ചികിത്സാ രീതികളെ കൂടുതൽ ശക്തിപ്പെടുത്തുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും തെറാപ്പി സെന്ററുകളുടെയും ഏർലി ഇന്റർവെൻഷൻ സെന്ററുകളുടെയും സേവനം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  കോടതി നൽകിയ ഈ നിയമപരമായ വ്യക്തത, ഗ്രാമപ്രദേശങ്ങളിലും ചികിത്സാ സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിലും കൂടുതൽ പുനരധിവാസ കേന്ദ്രങ്ങളും സ്വകാര്യ ക്ലിനിക്കുകളും സ്ഥാപിക്കാൻ പ്രോത്സാഹനമേകും. മികച്ച ആരോഗ്യ സേവനം എല്ലാവർക്കും ലഭ്യമാക്കുക എന്ന എൻ.സി. എച്ച്. എ. പി ആക്ടിന്റെ ലക്ഷ്യം ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ത്യയിലും വിദേശത്തും അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കാൻ ഈ ഉത്തരവ് കാരണമാകുമെന്ന് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ രീതികൾ ഏകീകരിക്കുന്നതിലൂടെ ഇന്ത്യൻ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾക്ക് ആഗോളതലത്തിൽ അംഗീകാരവും തൊഴിൽ മേഖലയിൽ മികച്ച മുന്നേറ്റവും കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗതമായ ഡോക്ടർ-കേന്ദ്രീകൃത ചികിത്സാ രീതിയിൽ നിന്ന് മാറി, തെറാപ്പിസ്റ്റുകൾ കൂടി മുഖ്യപങ്കുവഹിക്കുന്ന രോഗികേന്ദ്രീകൃതവും മൾട്ടിഡിസിപ്ലിനറി മെഡിക്കോ-സൈക്കോ-സോഷ്യൽ ഹെൽത്ത് കെയർ മോഡലിനും ഈ വിധി ഊന്നൽ നൽകുന്നു. രോഗപ്രതിരോധം, ചികിത്സ, പരിചരണം, രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തൽ എന്നിവയിൽ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾക്കുള്ള അറിവിനെ കോടതി അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. കേന്ദ്ര ഗവൺമെന്റിന്റെ എൻ.സി. എച്ച്. എ. പി നിയമപ്രകാരം പ്രവർത്തിക്കുന്ന ഈ പ്രൊഫഷണലുകൾക്ക് തങ്ങളുടെ പേരിനൊപ്പം 'ഡോ.' എന്ന് ചേർക്കാനും 'ഒ.ടി' എന്ന് സൂചിപ്പിക്കാനും കോടതി അനുമതി നൽകി. ഇതിലൂടെ പൊതുജനതാൽപ്പര്യം സംരക്ഷിക്കുന്നതിനൊപ്പം ഈ മേഖലയിലെ വിദഗ്ധരുടെ അറിവിനെ ആദരിക്കുക കൂടിയാണ് ചെയ്യുന്നത്.

പേരിനൊപ്പം 'ഡോക്ടർ' എന്ന വിശേഷണം ഉപയോഗിക്കുന്നതിനും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതിനും ഒക്കുപ്പേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി പ്രൊഫഷണലുകൾക്ക് അനുകൂലമായ ചട്ടങ്ങൾ വിജയകരമായി നേടിയെടുത്തത് കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻ ആണ്. ഈ നേട്ടം കൈവരിച്ചതിന് എൻ.സി.എ.എച്ച്.പി അധികൃതരെ ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് എന്നിവർ അഭിനന്ദിച്ചു.   കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. പങ്കജ് ബാജ്‌പേയി, സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (2 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (2 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (3 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (4 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (4 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (5 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (5 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (6 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (6 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (6 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (6 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (6 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (6 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (6 hours ago)

Malayali Vartha Recommends