സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ.. ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു...

ഒരു നിമിഷത്തെ അശ്രദ്ധ മതി മനുഷ്യ ജീവൻ അപകടത്തിൽ ആക്കാൻ . നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടെയാണ് അപകടം.ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരമാണ് (45) മരിച്ചത്. ഇക്കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം.
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻതന്നെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണസുന്ദരത്തിന്റെ ശരീരത്തിലേക്ക് തീ പടർന്നായിരുന്നു അപകടം.ഇവിടെ കേരളത്തിലും നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം നടന്നിരുന്നു . വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ട്രംപിനെ പരിഹസിച്ചായിരുന്നു വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമാണത്രേ ലക്ഷ്യം..! ആള്‍പിടിയന്മാര്‍..', എന്നായിരുന്നു വിഷയത്തില്‍ ശിവന്‍കുട്ടിയുടെ പ്രതികരണം.സംഭവത്തില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കി. വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. എല്ലാ യുഎസ് സൈനികരെയും വെനസ്വേലയില്‍ നിന്ന് പിന്‍വലിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കുകയും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയെ അനുവദിക്കാതിരിക്കുകയും വേണമെന്ന് സിപിഐഎം പറഞ്ഞു.
https://www.facebook.com/Malayalivartha



























