തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു..വൻ നേട്ടങ്ങളുമായി മലയാളികൾ, പുരസ്കാര വിതരണം ഫെബ്രുവരി 13 ന്

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വൻ നേട്ടങ്ങളുമായി മലയാളികൾ. 2016 മുതൽ 2022 വരെയുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികളാണെന്നതാണ് വസ്തുത. മറ്റ് പല മേഖലകളിലും മലയാളികൾ മിന്നും പ്രകടനം കാഴ്ചവച്ചിരിക്കുകയാണ്.
2016ൽ പാമ്പ് സട്ടൈ എന്ന ചിത്രത്തിലൂടെ കീർത്തി സുരേഷ് മികച്ച നടിയായപ്പോൾ 2017 ൽ അരത്തിലൂടെ നയൻതാരയാണ് മികച്ച നടിയായത്. 2018 ൽ ചെക്ക ചിവന്ത വാനത്തിലെ പ്രകടനത്തിന് ജ്യോതികയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭ്യമായി.
2019 ൽ അസുരനിലൂടെ മഞ്ജു വാര്യരും പുരസ്‌കാരം നേടി. 2020 ൽ സൂരരൈ പൊട്രിലൂടെ അപർണ ബാലമുരളിയും പുരസ്‌കാരം നേടി. നേരത്തെ ഈ ചിത്രത്തിലൂടെ അപർണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.
ജയ് ഭീമിലൂടെ 2021 ൽ ലിജോ മോൾ മികച്ച നടിയായപ്പോൾ 2022 ൽ ഗാർഗിയിലൂടെ സായ് പല്ലവിയും മികച്ച നടിയായി. ജ്യോതികയും സായ് പല്ലവിയും ഒഴികെ ബാക്കിയുള്ളവരെല്ലാം മലയാളി നടിമാരാണ്.
അതേസമയം ഈ വർഷങ്ങളിൽ യഥാക്രമം വിജയ് സേതുപതി (പുരിയാത്ത പുതിർ), കാർത്തി (തീരൻ അധികാരം ഓൻട്ര്), ധനുഷ് (വട ചെന്നൈ), പാർഥിപൻ (ഒത്ത സെരുപ്പ് സൈസ് 7), സൂര്യ (സൂരരൈ പൊട്ര്), ആര്യ (സർപ്പാട്ട പരമ്പരൈ), വിക്രം പ്രഭു (ടാണക്കാരൻ) എന്നിവർ മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് മേഖലകളിലും മലയാളികൾ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.
2016 ൽ മികച്ച പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയാണ്. അതേ വർഷം റഹ്മാൻ മികച്ച വില്ലനുമായി. 2017 ലെ മികച്ച ഹാസ്യ നടി ഉർവശിയാണ്. 2020 ൽ മികച്ച ഗായിക വർഷ രഞ്ജിത്താണ്. മികച്ച സിനിമകൾ മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019), കൂഴങ്കൾ (2020), ജയ് ഭീം (2021), ഗാർഗി (2022) എന്നിവയാണ്.
ലോകേഷ് കനകരാജ്, പുഷ്‌കർ ഗായത്രി, മാരി സെൽവരാജ്, പാർഥിപൻ, സുധ കൊങ്കര, ടിജെ ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവരെയാണ് യഥാക്രമം മികച്ച സംവിധായകർ. ഫെബ്രുവരി 13 ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha

























