അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു...റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്..രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം..

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു.തിരഞ്ഞെടുപ്പ് വർഷം പരിഗണിച്ചുള്ള നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സാമൂഹിക സുരക്ഷാ പെൻഷനുകൾക്കും താഴെത്തട്ടിലുള്ള ജീവനക്കാരുടെ വേതന വർദ്ധനവിനുമാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്.
റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്.
രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.53ഓടെയാണ് പൂര്‍ത്തിയായത്. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം.മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളി കൊണ്ട് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. 'മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ല. മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം' എന്നാണ് സർക്കാരിനെ നയിക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളികൊണ്ടാണ് ബജറ്റ് പ്രസംഗത്തിൽ ഇക്കാര്യം ധനമന്ത്രി പറഞ്ഞത്.സുപ്രധാന പ്രഖ്യാപനങ്ങൾ..സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ.പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി, പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിന് മൂന്ന് കോടി, ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നാല് കോടി.അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലാളി ക്ഷേമ പദ്ധതികൾക്കായി 950.89 കോടി.
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്.പൊതുവിദ്യാഭ്യാസത്തിന് 1128 കോടി, ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപ.സ്ത്രീ സുരക്ഷ പെൻഷനായി 3820 കോടി രൂപ.വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആദ്യബാച്ച് വീട് അടുത്ത മൂന്നാംവാരം കൈമാറും.വിശദമായി പരിശോധിക്കാം..തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജീവനക്കാരെയും ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു.
മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുട ഡിഎ കുടിശ്ശിക പൂര്‍ണമായും നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയ്‌ക്ക് പകരം ഉറപ്പായ പെൻഷൻ പദ്ധതി (അഷ്വേർഡ് പെൻഷൻ) നടപ്പാക്കും. ഡിഎ, ഡിആർ കുടിശിക പൂർണമായും വിതരണം ചെയ്യും. ആദ്യ ഗഡു ഫെബ്രുവരി മാസത്തിൽ തന്നെ നൽകും.രണ്ടാം ഗഡു മാർച്ച് മാസത്തിലെ ശമ്പളത്തിനൊപ്പം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.ഏപ്രിൽ ഒന്നുമുതലാണ് ഉറപ്പായ പെൻഷൻ പദ്ധതി നടപ്പാക്കുക. ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറക്കും.
ജീവനക്കാരുടെ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ ഉറപ്പാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട വൻതിരിച്ചടിയാണ് പത്തുവർഷമായി നീട്ടിക്കൊണ്ടുപോയ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ നടപ്പാക്കിയതാണ് 'ഉറപ്പായ പെൻഷൻ' (അഷ്വേർഡ് പെൻഷൻ) പദ്ധതി.
https://www.facebook.com/Malayalivartha



























