ശിവരാത്രി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എസ്.എം.വി.ടി ബംഗളൂരുവിനും വിജയപുരക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവിസുകൾ ..

ശിവരാത്രി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എസ്.എം.വി.ടി ബംഗളൂരുവിനും വിജയപുരക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവിസുകൾ നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ .
ട്രെയിൻ നമ്പർ 06503 (എസ്.എം.വി.ടി. ബംഗളൂരു - വിജയപുര): ഫെബ്രുവരി 13ന് രാത്രി 7.15ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 7.15ന് വിജയപുരയിൽ എത്തും. ട്രെയിൻ നമ്പർ 06504 (വിജയപുര - എസ്.എം.വി.ടി. ബംഗളൂരു):
ഫെബ്രുവരി 16ന് വൈകുന്നേരം 5.30ന് വിജയപുരയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് ബംഗളൂരുവിൽ എത്തും. ചിക്ബാനവര, തുമക്കുരു, അരസിക്കരെ, ബീരൂർ, ദാവങ്കരെ, ഹരിഹർ, എസ്.എം.എം. ഹാവേരി, ബാദാമി, ബാഗൽകോട്ട്, അൽമാട്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























