അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..

മിഡിൽ ഈസ്റ്റേൺ സമുദ്രത്തിലേക്ക് യുഎസ് കൂടുതൽ സൈനിക ശേഖരം മാറ്റുന്ന സാഹചര്യത്തിൽ, "ന്യൂക്ക് സ്നിഫർ" എന്ന് വിളിക്കപ്പെടുന്ന യുഎസ് വ്യോമസേന വിമാനം ബ്രിട്ടനിൽ ഇറങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇറാനിലേക്ക് യുഎസ് ഇപ്പോൾ ധാരാളം "വളരെ വലുതും ശക്തവുമായ കപ്പലുകൾ" വിന്യസിച്ചിട്ടുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കിടെയാണിത്.അന്തരീക്ഷത്തിലെ റേഡിയോ ആക്ടീവ് കണികകളെ കണ്ടെത്താൻ കഴിയുന്ന യുഎസ്എഎഫ് ഡബ്ല്യുസി-135ആർ കോൺസ്റ്റന്റ് ഫീനിക്സ് ജെറ്റ്, യുകെയിലെ സഫോക്കിലുള്ള ഒരു അമേരിക്കൻ വ്യോമതാവളമായ ആർഎഎഫ് മിൽഡൻഹാളിൽ വന്നിറങ്ങിയതായി റിപ്പോർട്ട് ചെയ്യുന്നു.
12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേലും യുഎസും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണം നടത്തുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് യുഎസിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് യുഎസ്എഎഫ് "ആണവ സ്‌നിഫർ" അവസാനമായി വിന്യസിച്ചത്. 45-ാമത് റീകണൈസൻസ് സ്ക്വാഡ്രണാണ് ഈ ആണവ സ്‌നിഫർ പ്രവർത്തിപ്പിക്കുന്നത്.മിൽഡൻഹാൾ ബേസിലേക്ക് വിമാനം നീങ്ങുന്നത് അപൂർവമാണ്, 2022 ജനുവരിയിൽ റഷ്യ ഉക്രെയ്‌നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് അത് അവസാനമായി നീങ്ങിയത്.ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ ഇതുസംബന്ധിച്ച് അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും, വിന്യാസത്തിന്റെ സമയം ഇറാനുമായി ബന്ധപ്പെട്ടതാകാമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
ചില രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ ഇവിടെ തല്ലാനും കുത്താനും സാധാരണക്കാരായിട്ടുള്ള പാർട്ടി പ്രവർത്തകരെ ഉപയോഗിക്കുമ്പോൾ സ്വന്തം മക്കൾ വിദേശത്ത് നല്ല ജോലിയും ഒക്കെ ആയി ആർഭാട ജീവിതം നയിക്കുകയാണ് . അത് തന്നെയാണ് ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ കാര്യത്തിലും നടക്കുന്നത് . സ്വന്തം രാജ്യത്ത് ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും തന്നെ ചെയ്യാതെ അവരെ അടിച്ചമർത്തി മക്കളെയെല്ലാം വിദേശത്ത് ആർഭാട കൊട്ടാരത്തിൽ കിടത്തിയുറക്കും . ജെൻ സീ പ്രക്ഷോഭത്തിൽ ഇറാൻ കലങ്ങിമറിയുകയും ഇറാനുമേൽ അമേരിക്ക ‘ആക്രമണ കാഹളം’ മുഴക്കുകയും ചെയ്യുന്നതിനിടെ, ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മകന്റെ വിദേശത്ത് സ്വത്ത് വിവരങ്ങൾ പുറത്ത്.
ഇപ്പോൾ ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ മകൻ മുജ്‌തബ ഖമനയി വിദേശ രാജ്യങ്ങളിൽ ശതകോടികളുടെ സ്വത്ത് രഹസ്യമായി സമ്പാദിച്ചതായി റിപ്പോർട്ട്. ഉപരോധങ്ങളെ മറികടന്ന് 100 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് സ്വത്ത്, ദുബായിലെ ഒരു വില്ല, യൂറോപ്പിലുടനീളമുള്ള ആഢംബരം ഹോട്ടലുകൾ എന്നിവ പരമോന്നത നേതാവിന്റെ മകൻ്റെ രഹസ്യ സമ്പാദ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.പേര് വെളിപ്പെടുത്താത്ത ഷെൽ കമ്പനികൾ വഴിയാണ് ഈ നിക്ഷേപങ്ങളെല്ലാം നടത്തിയിരിക്കുന്നത്. ഖമനയിയുടെ മൂത്ത മകനാണ് 56 കാരനായ മൊജ്തബ ഖമനയി.
അയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളയാളായി കണക്കാക്കപ്പെടുന്ന മൊജ്തബയ്ക്ക് ലണ്ടൻ, ദുബായ്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ വിദേശ നഗരങ്ങളിൽ ശതകോടികളുടെആസ്‌തികളും ആഢംബര വസ്‌തുക്കളും ഉൾപ്പെടുന്ന ഒരു വലിയ സാമ്പത്തിക സാമ്രാജ്യം ഉള്ളതായി സ്രോതസ്സുകൾ വ്യക്തമാക്കുന്നു.ഔദ്യോഗിക രേഖകളിൽ മോജ്തബയുടെ പേര് എവിടെയും കാണാനില്ലെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടന്ന വമ്പൻ ഇടപാടുകൾക്ക് പിന്നിൽ ഇദ്ദേഹമാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. പ്രധാനമായും ഇറാനിയൻ എണ്ണ വിൽപ്പനയിൽ നിന്നാണ് മൊജ്തബ ഖമനയി പണം സമ്പാദിച്ചത്.സാധാരണക്കാരായ ജനങ്ങൾ പട്ടിണിയിലായിരിക്കെയാണ് രാജ്യത്തെ എണ്ണ വിൽപ്പനയിൽ നിന്നുള്ള വരുമാനം രഹസ്യ സമ്പാദ്യങ്ങൾക്കായി പരമോന്നത നേതാവിന്റെ മകൻ ഉപയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























