ഡിജിറ്റലൈസേഷൻറെ ഭാഗമായി ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല. പകരം യു.പി.ഐയും കാർഡും മാത്രം. ഡിജിറ്റലൈസേഷൻറെ ഭാഗമായാണ് തീരുമാനമായത്.
കൗണ്ടറുകളിലെ തിരക്ക് കുറക്കുക, പണമിടപാട് രേഖകൾ കൃത്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നടപടി. ഇത് വ‍്യക്തമാക്കുന്ന സർക്കുലർ ബെവ്കോ എം.ഡി പുറത്തിറക്കി. സർക്കുലറിനോട് ബെവ്കോ ജീവനക്കാർ അതൃപ്തി അറിയിക്കുകയും ചെയ്തു.
പണം സ്വീകരിക്കാതിരിക്കുന്നത് കൗണ്ടറുകളിൽ തർക്കങ്ങൾ ഉണ്ടാകാനായി കാരണമാകുമെന്നാണ് ജീവനക്കാരുടെ ആശങ്കയുള്ളത്. ഇതു കൂടാതെ മദ്യം വാങ്ങുന്നവരുടെ ബാങ്ക് സ്റ്റേറ്റ്മെൻറിൽ മദ്യം വാങ്ങിയതായി കാണിക്കുമെന്നും അത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ജീവനക്കാർ പറയുന്നു.
15ാം തീയതി മുതൽ പണമിടപാട് ഡിജിറ്റലൈസേഷൻ ചെയ്യാൻ സംസ്ഥാനത്തെ എല്ലാ പ്രീമിയം ഔട്ട്‍ലെറ്റുകൾക്കും സർക്കുലർ നിർദേശം നൽകി.
https://www.facebook.com/Malayalivartha

























