സങ്കടക്കാഴ്ചയായി... സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പ് ജമീല (60)ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ കോവൂർ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.
സ്കൂട്ടറിന് പിന്നിൽ ബസ് ഇടിച്ചതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുകയും ജമീല താഴേക്ക് വീഴുകയുമായിരുന്നു. ഇടിച്ചിട്ട ബസ് ജമീലയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അപകടത്തിൽ സാരമായി പരിക്കേറ്റ ഭർത്താവ് സുലൈമാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
" f
https://www.facebook.com/Malayalivartha
























