ഡി.സി കോളജില്‍ റാഗിങ്; കേസ് ഒതുക്കി തീര്‍ക്കാന്‍ മനേജ്‌മെന്റ ശ്രമിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍

റാഗിംങ് ഭൂതം കേരളത്തെ വിട്ടൊഴിയുന്നില്ല. ഡി.സി ബുക്ക്‌സിന്റെ കീഴിലുള്ള ഇടുക്കി പുള്ളിക്കാനത്തെ കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായി അക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡിസി കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ അതുല്‍ മോഹനനാണ് റാഗിങ്ങിന് ഇരയായത്.
സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് പലരും പഠനം നിര്‍ത്തിപോയെന്നും പലരും പഠനം നിര്‍ത്താന്‍ തയാറെടുക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. റാഗിങ് കേസ് ഒതുക്കി തീര്‍ക്കാന്‍ ഡിസി മാനേജ്‌മെന്റ് ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് അതുലിനെ മര്‍ദ്ദിക്കുകയായിരുന്നു. തന്നെ കമ്പും കമ്പിവടിയും ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥി പറയുന്നു. അഞ്ചു പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് അതുല്‍ പറയുന്നു.
https://www.facebook.com/Malayalivartha
























