കോടതിയില്‍ പറഞ്ഞത് അവിടുത്തെ കാര്യം; പള്ളികളില്‍ അത് നടപ്പില്ല: 'സഭയെ സംബന്ധിച്ച് വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്':പള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്ന് ക്ലിമ്മീസ് കാതോലിക്ക ബാവ

സഭയെ സംബന്ധിച്ച് വിവാഹം എന്നതു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്നും കര്‍ദിനാള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോഴും ധാര്‍മികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. ഭിന്നലിംഗക്കാരെ സഭ മാറ്റിനിര്‍ത്തുന്നില്ലെന്നും വിവാഹം ഒഴികെ മറ്റു കൂദാശകള്‍ സ്വീകരിക്കാമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
പള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കാതോലിക്ക ബാവയുടെ പ്രതികരണം.
ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി ഇന്നു വിധിച്ചിരുന്നു. .ഇതോടെ, 1892 കൊളോണിയല്‍ കാലഘട്ടം മുതലുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ വ്യവസ്ഥ റദ്ദാകും. വ്യത്യസ്ത വ്യക്തിത്വം മനസ്സിലാക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചുവെന്ന് ഇക്കാര്യത്തില്‍ വിധി പറഞ്ഞ് കോടതി വ്യക്തമാക്കി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ഭിന്ന ലൈംഗിക സമൂഹം എല്ലാ ഭരണഘടന അവകാശങ്ങള്‍ക്കും അര്‍ഹരാണ്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാന്‍ സമയമായി. ഒരാളുടെ സ്വത്വം നിഷേധിക്കുന്നത് മരണത്തിന് തുല്യമാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റക്കെട്ടായി നടത്തിയ ചരിത്രവിധിയില്‍ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതികോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























