തിരുവനന്തപുരത്ത് വഴിയോരക്കച്ചവടക്കാരന് നേരേ പൊലീസ് അതിക്രമം; നിജിസ്ഥിതി അറിയാനെത്തിയ കൗണ്‍സിലറെയും മര്‍ദ്ദിച്ചു

പോലീസിന്റെ ഗുണ്ടായിസം. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വഴിയോര കച്ചവടം നടത്തുന്ന ആളിനു നെരെ പൊലീസ് അതിക്രമം. നഗരസഭയുടെ അംഗീകാരത്തോടെ കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന വഴിയോര കച്ചവടമാണ് മുന്നറിയിപ്പുകള്‍ ഇല്ലാതെ പൊലീസ് ഒഴുപ്പിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലറേയും പൊലീസ് കയ്യേറ്റം ചെയ്തു.
അതേസമയം, സംഭവത്തിന്റെ നിജസ്ഥിതി അറിയാനെത്തിയ നഗരസഭ കൗണ്‍സിലര്‍ കരമന അജിത്ത് കുമാറിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചു. വഴിയോര കച്ചവടക്കാര്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ഫോര്‍ട്ട് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നഗരസഭയുടെ അംഗീകാരത്തോടെ കച്ചവടം നടത്തുന്നയാളെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പൊലീസ് അകാരണമായി ദ്രോഹിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
https://www.facebook.com/Malayalivartha
























