ദുരിതക്കയത്തില്‍ കൂടുതല്‍ താഴ്ത്തി തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍; വില കുറയ്ക്കാന്‍ ഇതാണോ അവസാനത്തെ വഴി

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ തിങ്കളാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ. പക്ഷെ പ്രളയം കൊണ്ട് തകര്‍ന്ന കേരളത്തില്‍ ഇപ്പോള്‍ ഹര്‍ത്താല്‍ വേണമോ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്. ദുരിതത്തിലായ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കാനേ ഇത് സഹായിക്കുകയുള്ളൂ. ഹര്‍ത്താല്‍ മാറ്റി മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ഇന്ധന വിലവര്‍ധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതായി കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ ഇന്ധന വിലവര്‍ധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണു നടത്തിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടന്‍ കുറയ്ക്കണം. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുകയും വേണം.
കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും സാമൂഹികസംഘടനകളോടും കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ചതായി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ബി.എസ്.പി.യും തൃണമൂലും തീരുമാനം അറിയിച്ചിട്ടില്ല.പെട്രോള്‍, സീഡല്‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്നാണ് വിലയിരുത്തല്‍.
അതേസമയം സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 49 പൈസ വര്‍ധിച്ചു. 83. 36 ആണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 55 പൈസ വര്‍ധിച്ച് 77. 23 പൈസ ആയി.
കോഴിക്കോട് പെട്രോളിന് 82. 31 രൂപയും ഡീസലിന് 76.27 രൂപയുമാണ് വില.ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് അടുത്ത തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കയാണ് പ്രതിപക്ഷം. അതിനിടയിലാണ് വീണ്ടും ഇന്ധനവില വര്‍ധിച്ചത്.
https://www.facebook.com/Malayalivartha
























