യുവാവിനെ കെട്ടിയിട്ട് അക്രമിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്ത ഗ്രൂപ്പിന്റെ അഡ്മിന്‍ അബ്ദുള്‍ നാസർ അറസ്റ്റില്‍; മലപ്പുറത്ത് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അക്രമ ഫോട്ടോകള്‍ പകർത്തിയ സാഹീർ ഒളിവിൽ

കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെയാണ് മോഷണക്കുറ്റം ചുമത്തി കഴുത്തിലും കാലിലും കയര്‍ കൊണ്ട് കെട്ടിയിട്ട് മര്‍ദിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യ . സാജിദിന്റെ ആത്മഹത്യാകുറിപ്പും പോലീസിന് ലഭിച്ചിരുന്നു.
അതേസമയം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അക്രമ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത വാട്‌സ്‌ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ അറസ്റ്റ് ചെയ്തു. യുവാവിനെ കെട്ടിയിട്ട് അക്രമിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനായ കുറ്റിപ്പാല അബ്ദുള്‍ നാസറിനെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അബ്ദുള്‍ നാസറിന്റെ സഹോദരന്‍ സഹീറാണ് സാജിദിനെ ആക്രമിക്കുന്ന ഫോട്ടോകള്‍ പകര്‍ത്തിയതും ഇവ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തതെന്നും പോലീസ് കണ്ടെത്തി. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല..
https://www.facebook.com/Malayalivartha
























