കേരളത്തിലുണ്ടായ ദുരന്തത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ

പ്രളയം നാശം വിതച്ച കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ. കേരളത്തിലുണ്ടായത് വലിയ ദുരന്തമാണ്. പ്രകൃതിക്ഷോഭത്തില്‍ വലിയ നാശങ്ങളാണ് ഉണ്ടായത്. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കും. കൂടാതെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായം നല്‍കുമെന്നും ജെ.പി നദ്ദ കൂട്ടിച്ചേര്‍ത്തു.
ദുരിതബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യ സാമൂഹ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേന്ദ്ര മന്ത്രിയോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha
























