പി.കെ ശശിയെ ഇനിയും പിന്തുണക്കുകയാണെങ്കിൽ പാർട്ടിക്ക് പണികിട്ടും ; ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അന്വേഷണ കമ്മീഷനെ നിയമിക്കും

പി.കെ ശശി എംഎൽഎ ക്ക് എതിരെ ഉയർന്ന വിമർശനങ്ങളെ ആദ്യ ഘട്ടത്തിൽ സിപിഎം പ്രതിരോധിച്ചിരുന്നു. എന്നാൽ എല്ലാ കോണുകളിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നതോട്കൂടി നിലപാട് തിരുത്താൻ ഒരുങ്ങുകയാണ്സിപിഎം. പ്രശ്നത്തിൽ പി.കെ ശശിയെ ബാലി നൽകി കൈകഴുകാനാണ് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഇപ്പോൾ ശ്രമിക്കുന്നത്.
പി.കെ ശശി എംഎൽഎക്കെതിരെയുള്ള ലൈംഗീക ആരോപണം സിപിഎംനെ വളരെയധികം പ്രതിരോധത്തിൽ ആക്കിയിരുന്നു. സ്ത്രീപക്ഷ നിലപാടുകൾ മുറുകെ പിടിക്കുന്ന പ്രസ്ഥാനത്തിന് പി.കെ ശശി വിവാദം തലവേദനയായി മാറി. ഇതോടെയാണ് വിവാദത്തിൽ നിന്നും തടിതപ്പാനായി പി.കെ ശശി എംഎൽഎയെത്തന്നെ ബലികൊടുക്കാൻ സിപിഎം തീരുമാനിച്ചത്. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അന്വേഷണ കമ്മീഷനെ നിയമിക്കും.
അതേസമയം പരാതി പാർട്ടി പൂഴ്ത്തിവച്ചെന്ന ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സംസ്ഥാന നേതാക്കൾ രംഗത്ത് വന്നു . നടപടി അധികം വൈകാതെ ഉണ്ടാകുമെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ് രാമകൃഷ്ണൻ പിള്ള പറഞ്ഞു. പെൺകുട്ടിയുടെ പരാതി പാർട്ടി പൊലീസിന് കൈമാറില്ല. എന്നാൽ വേണമെങ്കിൽ പെൺകുട്ടിക്ക് പോലീസിനെ നേരിട്ട് സമീപിക്കാമെന്നും എസ് ആർ പി പറഞ്ഞു. പി.കെ ശശിയെ ഇനിയും പിന്തുണക്കുകയാണെങ്കിൽ പാർട്ടിക്ക് കോട്ടം സംഭവിക്കുമെന്ന ചിന്തയാണ് ഇപ്പോഴത്തെ ഈ മാറ്റത്തിന് കാരണം.
https://www.facebook.com/Malayalivartha
























