സംസ്ഥാനത്തെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും മറ്റെന്നാള്‍ മുതല്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിലവില്‍ വരും, സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിനെതിരെ ജീവനക്കാര്‍ക്ക് ശക്തമായ എതിര്‍പ്പ്

സംസ്ഥാനത്തെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും മറ്റെന്നാള്‍ മുതല്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിലവില്‍ വരും. ജീവനക്കാര്‍ എതിര്‍ത്താലും പുതിയ സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിരിക്കണമെന്നാണ് ചീഫ് ഓഫിസ് യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശം.
ഇതോടെ ഡിപ്പോകളുടെ ചുമതലയുള്ള ഡി.ടി.ഒഎടി.ഒമാര്‍ പലയിടത്തും പ്രതിസന്ധിയിലായി. സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിനെതിരെ ജീവനക്കാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതാണ് യൂനിറ്റ് മേധാവികളെ വലക്കുന്നത്. ഇതുവരെ സി.എം.ഡിയെ പിന്തുണച്ചവരും എതിര്‍പക്ഷത്തായി. പുതിയ സംവിധാനത്തോടുള്ള അന്തിമനിലപാട് യൂനിയനുകള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും പൂര്‍ണമായും അനുകൂലിക്കില്ലെന്ന് നേതൃത്വം പറയുന്നു.
സിംഗിള്‍ ഡ്യൂട്ടി വരുന്നതോടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിരവധി ഓര്‍ഡിനറി സര്‍വിസുകള്‍ ഇല്ലാതാകും, കുറഞ്ഞത് ആയിരത്തിനടുത്ത് വരും. ചിലപ്പോള്‍ ഇതിന്റെ എണ്ണം 1200 വരെയാവും. സര്‍വിസ് ലാഭകരമാക്കാന്‍ ഷെഡ്യൂള്‍ പുനഃക്രമീകരണവും ഇതോടൊപ്പം നടത്തിയിട്ടുണ്ട്. ഒരുവിധത്തിലും ലാഭകരമാവില്ലെന്ന് ഉറപ്പുള്ള സര്‍വിസുകളാവും നിര്‍ത്തലാക്കുക. ഡിപ്പോതലത്തില്‍ തയ്യാറാക്കിയ സിംഗിള്‍ഡ്യൂട്ടി സംവിധാനത്തിന്റെ അന്തിമപട്ടിക യൂണിറ്റ് ഓഫിസര്‍മാര്‍ സോണല്‍ മാനേജര്‍മാര്‍ക്ക് കഴിഞ്ഞദിവസം കൈമാറി.
പട്ടികക്ക് ചീഫ് ഓഫിസും അംഗീകാരം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്കുള്ള സമയങ്ങളിലാവും കൂടുതല്‍ സര്‍വിസ്. അല്ലാത്ത സമയങ്ങളില്‍ സര്‍വിസുകള്‍ പരിമിതമാവും. ഇതിനായി ചില ഡ്യൂട്ടി ഉച്ചക്ക് തുടങ്ങി എട്ടുമണിക്കൂര്‍ പൂര്‍ത്തിയാക്കുന്ന വിധം അടുത്തദിവസം രാവിലെ അവസാനിക്കുന്ന വിധത്തിലും തയാറാക്കിയിട്ടുണ്ട്. ചിലത് നാലും അഞ്ചും മണിക്കൂര്‍ ഡ്യൂട്ടിചെയ്ത ശേഷം ബാക്കി ഡ്യൂട്ടിക്കായി അടുത്ത ദിവസവും വരേണ്ടിവരും. ഇത് കലക്ഷന്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
ലാഭകരമല്ലാത്ത സര്‍വിസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ബസുകള്‍ തീരെക്കുറവുള്ള മേഖലകളിലേക്ക് പുതിയ രീതിയില്‍ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. മലയോരകിഴക്കന്‍ മേഖലകളില്‍ യാത്രക്ലേശം ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്. പുതിയ സംവിധാനം നടപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ ജീവനക്കാരുടെ സംഘടനകളെല്ലാം തന്നെ എതിര്‍പ്പുമായി രംഗത്തുണ്ട്.
"
https://www.facebook.com/Malayalivartha
























