ഷൊർണ്ണൂരിൽ പാർട്ടി പരിപാടികളിൽ സജീവമായി പി.കെ ശശി എംഎൽഎ ; നടപടിയെടുക്കാൻ പാർട്ടിയും കേസെടുക്കാൻ പോലീസും സജ്ജരായി രംഗത്ത്

തന്റെ പേരിൽ രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിക്കുന്നതിലൊന്നും പികെ ശശി എംഎൽഎക്ക് യാതൊരു ചൂടുമില്ല. മണ്ഡലത്തിലെ പാർട്ടിപരിപാടികളിൽ സജീവമായി തന്നെ പികെ ശശി മുന്നിലുണ്ട്. തന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കുകയാണ് ലക്‌ഷ്യം. കൂടാതെ പ്രതിരോധ ശബ്ദം ഉയർത്തുന്ന പ്രവർത്തകരുടെ വായ അടപ്പിക്കുകയും പികെ ശശിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ജില്ലാ സെക്രട്ടറിയേറ്റിലും ലൈംഗീക ആരോപണം ചർച്ചയായില്ല. ശശിയുടെ തന്ത്രപരമായ നീക്കങ്ങളാണ് ഇതിന് തടയിട്ടത്. തന്റെ മണ്ഡലത്തിലെയും ജില്ലയിലെയും എല്ലാ തട്ടിലും പ്രതിരോധം ഉറപ്പാക്കുകയാണ് എംഎൽഎയുടെ ഇനിയുള്ള ലക്‌ഷ്യം. തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ശശിയുടെ ഈ തത്രപാട്. ഇന്ന് നടക്കുന്ന ചെറുപ്പിളശേരി ഏരിയ കമ്മിറ്റി യോഗത്തിന്റെ അധ്യക്ഷൻ പികെ ശശി ആണ്. യോഗത്തിൽ വിവാദവുമായി ബന്ധപ്പെട്ട മറുപടി നൽകുമെന്നും സൂചനയുണ്ട്. പികെ ശശിക്കെതിരായി നടപടിയെടുക്കാൻ പാർട്ടിയും കേസെടുക്കാൻ പോലീസും സജ്ജരായി രംഗത്ത് ഉള്ളപ്പോൾ അദ്ദേഹത്തെ അതൊന്നും ബാധിക്കുന്നില്ല എന്ന രീതി ഏറെ ശ്രദ്ധിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha
























