Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിഷണറീസ് ഓഫ് ജീസസ് എന്ന സഭയ്‌ക്കെതിരെയല്ല കന്യാസ്ത്രികള്‍ സമരം നടത്തുന്നത്, ബിഷപ്പിനെതിരായാണ്, തനിക്കെതിരായ ആരോപണങ്ങളും ആക്ഷേപങ്ങളും സഭയ്‌ക്കെതിരെ ആണെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആരോപണം ശരിയല്ല, ബിഷപ്പല്ല സഭയെന്നും ലത്തീന്‍ സഭാ വക്താവ് 

12 SEPTEMBER 2018 04:22 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസിലെ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിവാദം ഉര്‍ന്നപ്പോഴേ രാജിവയ്ക്കണമായിരുന്നെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ലത്തീന്‍ സഭ ഇക്കാര്യത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് വാര്‍ത്തിക്കുറിപ്പ് ഇറക്കിയത്. മിഷണറീസ് ഓഫ് ജീസസ് എന്ന സഭയ്‌ക്കെതിരെ അല്ല കന്യാസ്ത്രികള്‍ സമരം നടത്തുന്നത്്. ബിഷപ്പിനെതിരായാണ്. തനിക്കെതിരായ ആരോപണങ്ങളും ആക്ഷേപങ്ങളും സഭയ്‌ക്കെതിരെ ആണെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആരോപണം ശരിയല്ല. ബിഷപ്പല്ല സഭയെന്നും ലത്തീന്‍ സഭാ വക്താവ് ഷാജി ജോര്‍ജ്ജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സഭാനാഥനെന്ന നിലയില്‍ ബിഷപ്പ് ഫ്രാങ്കോ കാണിക്കേണ്ട നീതിയും ധാര്‍മികതയും വിശ്വാസവുമാണ് കന്യാസ്ത്രീകളും പൊതുസമൂഹവും ചോദ്യം ചെയ്യുന്നത്. അതെല്ലാം ബിഷപ്പിനെതിരായ വ്യക്തിപരമായ ആരോപണങ്ങളാണ്. സഭയുടെ തലവന്‍മാരില്‍ നിന്ന് ധാര്‍മികമായ നടപടികളാണ് വിശ്വാസികളും പൊതുസമൂഹവും ആഗ്രഹിക്കുന്നത്. രാജിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന പ്രസ്താവന വിവാദങ്ങള്‍ തുടങ്ങുംമുമ്പ് നടത്തണമായിരുന്നു.

വിശ്വാസികള്‍ക്ക് അപമാനവും അനിഷ്ടവും ഉണ്ടാക്കുന്ന കാര്യങ്ങള്‍ നടക്കുന്നത്. സഭയെ എതിര്‍ക്കുന്ന ഗൂഢാലോചനക്കാര്‍ ഇത് മുതലെടുക്കുന്നുണ്ടാകും. ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാറി നിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ യശസ് ഉയരുകയും പൊതുസമൂഹം അംഗീകരിക്കപ്പെടുകയും ചെയ്യുമായിരുന്നെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (5 minutes ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (7 minutes ago)

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (20 minutes ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (34 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (51 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

Malayali Vartha Recommends