Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു, ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴിയില്‍ വൈരുദ്ധ്യം, വളരെ മുമ്പ് നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ, സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്, മൊഴികളിലെ വൈരുദ്ധ്യം ദുരീകരിക്കുന്നതിനാലാണ് അന്വേഷണം വൈകുന്നത്, തെളിവുകള്‍ ശക്തമല്ലെങ്കില്‍ അതിന്റെ ഗുണം പ്രതിക്കായിരിക്കുമെന്നും ഐ.ജി വിജയ് സാഖറെ

12 SEPTEMBER 2018 04:45 PM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് ഈമാസം 19ന് വൈക്കം ഡിവൈ.എസ്.പിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാഖറെ. ഇക്കാര്യം കാണിച്ച് ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും ഐ.ജി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊച്ചിയല്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പിന്റെ മാത്രമല്ല കന്യാസ്ത്രീയുടെയും മറ്റ് സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഐ.ജി പറഞ്ഞു.

വളരെ മുന്നേ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ, സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് അന്വേഷണം വൈകുന്നത്. വ്യക്തമായ തെളിവ് ലഭിച്ചെങ്കില്‍ മാത്രമേ കുറ്റപത്രം കുറ്റമറ്റരീതിയില്‍ സമര്‍പ്പിക്കാനാവൂ. അല്ലെങ്കില്‍ അതിന്റെ ഗുണം കുറ്റാരോപിതനേ ലഭിക്കൂ. ഇരയ്ക്ക് നീതി ലഭിക്കുന്നതിനായാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

മൊഴികളിലെ വൈരുദ്ധ്യം ബിഷപ്പിന് അനുകൂലമാകാതിരിക്കാനാണ് ശ്രമിക്കുന്നത്. ഇതുവരെയുള്ള അന്വേഷണം വിലയിരുത്തി. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കും. ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നതര്‍ ബിഷപ്പിനെ സംരക്ഷിക്കുകയാണെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകളുടെ ആരോപണം ശരിയല്ല. ഭരണഘടന അനുശാസിക്കുന്നതിന് അനുസരിച്ചാണ്് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (4 minutes ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (6 minutes ago)

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (19 minutes ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (33 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (50 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

Malayali Vartha Recommends