Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയഭീതി മാറും മുൻപേ ഭൂചലനം!; പത്തനംതിട്ടജില്ലയിലെ ചിലയിടങ്ങളിൽ ഭൂചലനം; നാല്‍പ്പതോളം വീടുകള്‍ക്ക് തകരാറുണ്ടായതായി റിപ്പോർട്ട്

12 SEPTEMBER 2018 06:18 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടജില്ലയിൽ ഭൂചലനം . അടൂര്‍, പഴകുളം മേഖലകളില്‍ ഇന്ന് രാവിലെ പത്തരയോടെയുണ്ടായ ഭൂചലനത്തില്‍ നാല്‍പ്പതോളം വീടുകള്‍ക്ക് തകരാറുണ്ടായി. ചിലയിടങ്ങളില്‍ ഭൂമി വിണ്ടു കീറുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. പഴകുളം, കടമ്ബനാട് പ്രദേശത്തുള്ളവര്‍ സമീപത്തെ ക്വാറികളില്‍ സ്ഫോടനം നടന്നുവെന്നാണ് കരുതിയത്. എന്നാല്‍ ക്വാറി ഇല്ലാത്ത മേഖലകളിലും വിറയല്‍ അനുഭവപ്പെട്ടപ്പോഴാണ് ഇത് ഭൂചലനമാണെന്ന് സ്ഥിരീകരിച്ചത്.

അടൂര്‍, പഴകുളം, ആദിക്കാട്ട് കുളങ്ങര പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. നാല്‍പ്പതോളം വീടുകളുടെ ഭിത്തിക്ക് പൊട്ടലുണ്ടായിട്ടുണ്ട്. സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തെ തുടര്‍ന്ന് പലരും പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. വലിയ ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭൂമികുലുക്കത്തില്‍ അപകടം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നും തുടര്‍ചലനകള്‍ ഉണ്ടാകുമോ എന്നുമുള്ള ആശങ്കയിലാണ് പ്രദേശവാസികള്‍.

പള്ളിക്കല്‍ പഞ്ചായത്തിലെ 14-ാം മൈല്‍, പഴകുളം, പുള്ളിപ്പാറ, കോലമല ,ഇളംമ്ബള്ളിക്കല്‍, കൈയ്‌പ്പേത്തടം, പന്തളം, കുടശനാട് ,കുരമ്ബാലതെക്ക്, ആലപ്പുഴ ജില്ലയിലെ നൂറനാട്, ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര എന്നീ മേഖലകളിലാണ് രാവിലെ 10.30 ഓടെ ഭൂചലനം ഉണ്ടായത്.ഈ ഭാഗങ്ങളില്‍ വന്‍ മുഴക്കം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.40 ല്‍പ്പരം വീടിന് തകര്‍ച്ച സംഭവിച്ചു ഭൂമി പിളര്‍ന്നിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (4 minutes ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (6 minutes ago)

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (19 minutes ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (33 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (50 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

Malayali Vartha Recommends