Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കരുത്ത് പകര്‍ന്ന് 'പ്രജ്വല'; കുട്ടനാട്ടിലെ 200-ലധികം വീടുകള്‍ 3 ആഴ്ച നീണ്ടുനിന്ന സേവനത്തിലൂടെ താമസ യോഗ്യമാക്കിയത് പ്രജ്വലയിലെ 30 വനിതകള്‍

12 SEPTEMBER 2018 08:10 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: പ്രളയദുരന്തത്തെ അതിജീവിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കരുത്ത് പകര്‍ന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പദ്മശ്രീ ഡോ. സുനിത കൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ 'പ്രജ്വല'. വെള്ളം കയറി തകരാറുകള്‍ സംഭവിച്ച ആലപ്പുഴ കുട്ടനാട്ടിലെ 200-ലധികം വീടുകള്‍ താമസ യോഗ്യമാക്കിയിരിക്കുകയാണ് പ്രജ്വലയിലെ 30 വനിതകള്‍. 3 ആഴ്ച നീണ്ടുനിന്ന സേവനത്തിലൂടെയാണ് പ്രജ്വല മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്. 'കോസ്റ്റ്‌ഫോര്‍ഡ്' എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഡോ. സുനിതാ കൃഷ്ണന്റേയും സംഘത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഇതിന് നന്ദി അറിയിക്കുന്നതായും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് പലര്‍ക്കും കാണാനായത് ഉപയോഗ ശൂന്യമായ വീടുകളാണ്. ശുചീകരണം, ഇലക്ട്രിക്, കാര്‍പെന്റിംഗ്, വെല്‍ഡിംഗ് തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കാതെ താമസിക്കാന്‍ കഴിയുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ അഭ്യര്‍ത്ഥന മാനിച്ച് സഹായവുമായി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. സുനിത കൃഷ്ണന്‍ രംഗത്തെത്തിയത്. പ്രജ്വല സംഘടനയിലെ വെല്‍ഡര്‍മാരായും കാര്‍പെന്റര്‍മാരായും പരിശീലനം സിദ്ധിച്ച 30 യുവതികളെയാണ് കേരളത്തിലയച്ചത്.

ഇവര്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് കുട്ടനാട്ടിലെ 200-ലധികം വീടുകള്‍ താമസയോഗ്യമാക്കുകയും സമീപ പ്രദേശങ്ങള്‍ ശുചീകരിക്കുകയും ചെയ്തു. 2009ല്‍ മഹ്ബൂബ് നഗറില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും അവിടെ സഹായഹസ്തമായി പ്രജ്വലയിലെ യുവതികള്‍ എത്തിയിരുന്നു. ഒരു മാസത്തോളം പ്രയത്നിച്ച് 3000 കുടുംബങ്ങളെ ഇവര്‍ അന്ന് സഹായിച്ചിരുന്നു.

മലയാളിയായ ഡോ. സുനിത കൃഷ്ണന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന മേഖല ഹൈദരാബാദാണ്. പീഡനങ്ങള്‍ക്കിരയായ സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി സുനിത കൃഷ്ണന്‍ രൂപം നല്‍കിയ സംഘടനയാണ് പ്രജ്വല. പെണ്‍കുട്ടികളെ ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി വിദ്യാഭ്യാസവും ജോലിയും നല്‍കുന്നതിനോടൊപ്പം അവരുടെ കുട്ടികളെ പുനരധിവസിപ്പിക്കാനായി പ്രജ്വലയ്ക്ക് 17 കേന്ദ്രങ്ങളുമുണ്ട്. എയ്ഡ്‌സ് ബാധിതരായ അയ്യായിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസം പ്രജ്വല ഏറ്റെടുത്ത് നടത്തുന്നുണ്ട്. 20,000ത്തോളം പെണ്‍കുട്ടികളെയാണ് ലൈംഗിക ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്തത്. സേവനസന്നദ്ധമായ പ്രവര്‍ത്തനത്തിന് സുനിതാ കൃഷ്ണനെ 2016ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.

ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും സംരക്ഷിക്കുന്ന സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള നിര്‍ഭയയുടെ അഡൈ്വസര്‍ കൂടിയാണ് ഡോ. സുനിത കൃഷ്ണന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (5 minutes ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (7 minutes ago)

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (20 minutes ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (34 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (51 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

Malayali Vartha Recommends