നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; ഒന്നരക്കോടിയോളം രൂപാ വിലവരുന്ന സ്വര്‍ണ്ണം ഡി ആര്‍ ഐ പിടിച്ചെടുത്തു

കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത്. ഒന്നരക്കോടിയോളം രൂപാ വിലവരുന്ന സ്വര്‍ണ്ണമാണ് ഡി ആര്‍ ഐ പിടിച്ചെടുത്തത്. സ്വര്‍ണ്ണം കുഴമ്ബ് രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശികളെയാണ് പിടികൂടിയത്. റിയാദില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമാണ് ഇവര്‍ എത്തിയത്. വിമാനം വഴി സ്വര്‍ണ്ണക്കടത്ത് വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha
























