മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ എട്ടു പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ എട്ടു പേര്‍ക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീ (31), ആലുവ ഉളിയന്നൂര്‍ പാലിയത്ത് പി.എം. ഫായിസ് (20), ആലുവ എരുമത്തല ചുണങ്ങംവേലി ചാമക്കാലായില്‍ ആരിഫ് ബിന്‍ സലി (25), എറണാകുളം പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എന്‍. ഷിഫാസ് (23), എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21), പള്ളുരുത്തി വെളി പൈപ്പ്‌ലൈന്‍ പുതുവീട്ടില്‍ ജിസാല്‍ റസാഖ് (21), ഫോര്‍ട്ടുകൊച്ചി സ്വദേശിയും നെട്ടൂര്‍ കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തന്‍സില്‍ (25), മരട് മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സനീദ് (26) എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്.കേസില്‍ ഇതുവരെ 17 പേര്‍ പിടിയിലായിരുന്നു.
അഭിമന്യുവിനെ കുത്തിയ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. ലുക്കൗട്ട് നോട്ടീസിലുള്ളവര്‍ കേസിലെ പ്രധാന പ്രതികളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അസി. കമ്മിഷണര്‍മാരായ എസ്.ടി. സുരേഷ് കുമാര്‍ (9497990066), കെ.ലാല്‍ജി (9497990069), സെന്‍ട്രല്‍ സി.ഐ. അനന്തലാല്‍ (9497987103) എന്നീവരെ അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















