Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കുട്ടിക്കാമുകനുമായി ആഡംബര ജീവിതം നയിക്കാൻ പണച്ചാക്കുകളുമായി കിടപ്പറ പങ്കിട്ട് വീഡിയോ ചിത്രീകരണവും ബ്ലാക്ക്മെയ്‌ലിങും; ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന കാസര്‍ഗോഡ്‌ സ്വദേശിനി അറസ്റ്റിൽ

18 SEPTEMBER 2018 09:36 AM IST
മലയാളി വാര്‍ത്ത

കിടപ്പറ രംഗങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക്‌മെയിലിംഗിലൂടെ പണം തട്ടുന്ന സംഘത്തിലെ യുവതി അറസ്റ്റിൽ. കാസര്‍ഗോഡ്‌ കളിയങ്ങാട്‌ കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സിലെ എം.ഹഷിദ(സമീറ-32)യെയാണ്‌ ആഡംബര ഫ്‌ളാറ്റില്‍നിന്നു തളിപ്പറമ്ബ്‌ പ്രിന്‍സിപ്പല്‍ എസ്‌.ഐ: കെ.ദിനേശന്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. കൂട്ടുപ്രതികളായ ചുഴലിയിലെ കെ.പി. ഇര്‍ഷാദ്‌(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്‌(22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്‌തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ്‌(21) എന്നിവരെ കഴിഞ്ഞ ഓഗസ്‌റ്റ്‌ 24 ന്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

സമ്പന്നരെ  കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന കുറ്റത്തിനാണു ഹഷിദയെ പ്രതി ചേര്‍ത്തിട്ടുള്ളത്‌. ഈ യുവതിക്കൊപ്പം ഒട്ടേറെപ്പേരുടെ നഗ്നചിത്രവും വീഡിയോയും ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്‌. ബി.എം.എസ്‌. നേതാവായ ചെറുപ്പക്കാരനെ വിവാഹം ചെയ്‌ത്‌ യുവതി ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. 

പയ്യന്നൂര്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നയാളെ പെണ്‍കെണിയില്‍ കുടുക്കി സ്ത്രീയോടൊപ്പം ഫോട്ടോ എടുത്ത്, വീട്ടുകാരെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിലാണു പൊലീസ് കേസെടുത്തത്. കിടപ്പറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തളിപ്പറമ്ബ് സ്വദേശികളോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതിനും കേസുണ്ട്. റിമാന്‍ഡില്‍ കഴിയവേ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു പൊലീസുകാരെ കബളിപ്പിച്ച്‌ രക്ഷപ്പെട്ട റുബൈസ് ഇപ്പോഴും ഒളിവിലാണ്. തളിപ്പറമ്ബ് ഡിവൈഎസ്‌പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശന്‍ എന്നിവര്‍ അടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്. പയ്യന്നൂരിലെ ഹോട്ടലുടമയായ മാതമംഗലത്തെ ഭാസ്‌കരന്റെ ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സമീറ അടക്കമുള്ളവര്‍ ഇപ്പോള്‍ അറസ്റ്റിലായത്.

മുസ്തഫയുടെ സഹോദരിയെന്ന നിലയില്‍ സമീറയെ ഭാസ്‌കരന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി അകന്നുനില്‍ക്കുകയായിരുന്ന ഭാസ്‌കരന് സമീറയെ വിവാഹം െചയ്തുതരാമെന്ന് മുസ്തഫ അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂരില്‍ കൊണ്ടുപോയി വിവാഹാവശ്യത്തിനെന്ന പേരില്‍ സ്വര്‍ണവും തുണികളുമായി ഒന്നരലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ വാങ്ങി. തിരിച്ചുവന്ന് മുസ്തഫയുടെ വീട്ടില്‍വെച്ച്‌ മാല അണിയിക്കുകയും ഇരുവരെയും ചേര്‍ത്തുനിര്‍ത്തി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പരാതിക്കാരന്റെ വീട്ടുകാരോ നാട്ടുകാരോ അറിയാതെയായിരുന്നു കാര്യങ്ങള്‍ നടത്തിയത്. ആദ്യദിവസം തന്നെ ഭാസ്‌കരന്റെ കൂടെ താമസിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി സമീറ കാസര്‍കോട്ടേക്ക് പോയപ്പോഴാണ് തട്ടിപ്പാണെന്ന് ഭാസ്‌കരന് ബോധ്യമായത്.

ചെമ്ബന്തൊട്ടിയില്‍ നടന്ന വിവാദമായ പെണ്‍കെണി സംഭവത്തിലും സമീറയുടെ സാന്നിധ്യമുള്ളതായി സംശയമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. അതേസമയം വീഡിയോ ചിത്രീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമീറയറിയാതെയാണ് പ്രതികള്‍ ഒരുക്കിയതെന്നും പൊലീസ് പറഞ്ഞു. പെണ്‍കെണി വിവാദമായതോടെ ഹോട്ടലുടമ പരാതിയുമായി ഡിവൈ.എസ്‌പി. കെ.വി.വേണുഗോപാലിനെ സമീപിച്ചു.ഭാസ്‌കരന്റെ പരാതിയിലാണ് സമീറയെ ഇപ്പോള്‍ അറസ്റ്റുചെയ്തത്. സമീറയെ പിടികൂടാന്‍ ഏതാനും ദിവസങ്ങളായി തളിപ്പറമ്ബിലെ അന്വേഷണസംഘം കാസര്‍കോട്ട് തിരച്ചിലിലായിരുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലവും ബന്ധപ്പെടാറുള്ള വ്യക്തികളെയും കണ്ടെത്തിയശേഷം വലയിലാക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലും കാസര്‍കോടുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ തകരുമെന്ന് ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ പ്രതിചേര്‍ത്തിട്ടുള്ളത്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ചപ്പാരപ്പടവിലെ അബ്ദുള്‍ ജലീല്‍, മന്നയിലെ അലി എന്നിവരെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത് ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ കേസുമുണ്ട്.

കോഴിക്കോട് കേന്ദ്രീകരിച്ച്‌ നടക്കുന്ന വന്‍ പെണ്‍കെണി സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്തഫ 12 വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടത്തി. ഇതില്‍ കുറെയേറെ സ്ത്രീകളെ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചു. റുബൈസ് നേരത്തെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ ഉള്‍പ്പെടെ മോഷണക്കേസില്‍ ഇയാള്‍ കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. റിമാന്‍ഡ് തടവുകാരനായ റുബൈസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഓടിപ്പോയിരുന്നു. പല വിദ്യാര്‍ത്ഥിനികളുമായും റുബൈസിന് അടുത്ത ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുമായി ഇടപെടാന്‍ പ്രത്യേക കഴിവുതന്നെ ഇയാള്‍ക്കുണ്ടത്രേ. ദൂരസ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പോലും നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കും. ഇവര്‍ക്ക് വിലകൂടിയ ഗിഫ്റ്റുകളും പണവും നല്കി ബന്ധം ദൃഢമാക്കുന്നതും ഇയാള്‍ പതിവാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (51 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends