ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനിലെ തിരിമറിക്ക് കടുത്ത നടപടിയുമായി റെയില്‍വേ

റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനിലെ തിരിമറിക്ക് കടുത്ത നടപടി വരുന്നു. രണ്ട് ലക്ഷം രൂപവരെ പിഴ കിട്ടാവുന്ന ചട്ട ദേദഗതിയുമായാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. പിഴക്ക് പുറമേ മൂന്ന് വര്‍ഷം വരെ തടവോ രണ്ടും കൂടിയോ ലഭിക്കുന്നരീതിയിലാണ് ഭേദഗതി ആലോചിക്കുന്നത്.വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തല്‍ക്കാല്‍ ടിക്കറ്റ് വേഗം ബുക്ക് ചെയ്യുന്നതും ഐ.ആര്‍.സി.റ്റി.സിയില്‍ വ്യാജവിവരം നല്‍കി കൂടുതല്‍ അക്കൗണ്ടുകളെടുത്ത് ടിക്കറ്റ് കൈക്കലാക്കി മറിച്ചുവില്‍ക്കുന്നതുമടക്കം നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള മുംബൈ കേന്ദ്രീകരിച്ച ക്രമക്കേടില്‍ 30 ലക്ഷം രൂപവരെ സമ്പാദിച്ചതായാണ് ആര്‍.പി.എഫിന്റെ കണക്ക്. ഇത്തരം കുറ്റകൃത്യം കൈകാര്യം ചെയ്യുന്നതിന് റെയില്‍വേ നിയമത്തില്‍ വ്യവസ്ഥകളില്ലാത്തതിനാലാണ് പുതിയ വകുപ്പ് ആലോചിക്കുന്നത്. വനിത യാത്രക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സീറ്റ് കൈ കടത്തുന്നവര്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.
"
https://www.facebook.com/Malayalivartha






















