പ്രളയം: കെഎസ്ഇബിക്ക് നഷ്ടം 850 കോടി; പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ: എംഎം മണി

വെള്ളപ്പൊക്കമുണ്ടായാല്‍ കുറേപ്പേര്‍ മരിക്കും എന്നുപറഞ്ഞ മന്ത്രി പുതിയ പല്ലവിയായിട്ട് എത്തിയിരിക്കുന്നു. ഡാം യഥാസമയം തുറക്കാത്തതല്ല പ്രശ്‌നം എന്നാണ് അദ്ദേഹം പറയുന്നത്. ഡാം മാനേജ്‌മെന്റ് ഇല്ലാത്തതാണ് പ്രശ്‌നമെന്ന് നേതാക്കളും പ്രമഖരും സമ്മതിച്ചതാണ്. കേരളം മുങ്ങിയ മഹാ പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് 850 കോടിയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വില നല്‍കി വാങ്ങേണ്ട സ്ഥിതിയാണെന്നും മന്ത്രി വ്യക്തമാക്കി.
ഡാമില്‍ സംഭരിച്ച വെള്ളം ഇപ്പോഴുമുണ്ട്. കനത്തമഴയില്‍ ഒഴുകിയെത്തിയ വെള്ളമാണ് തുറന്നുവിട്ടത്. ഡാമുകള്‍ പൊളിച്ചുവിടണമെന്നാണ് ചിലര്‍ പറയുന്നത്. അവ ഉള്ളതുകൊണ്ടാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാത്തത്. മനുഷ്യസൃഷ്ടിയാണെന്ന് പറഞ്ഞ് ചിലര്‍ പ്രളയത്തെ വിവാദമാക്കുകയാണ്. അമേരിക്കയിലടക്കം പ്രകൃതിദുരന്തം നടമാടുന്നു. എല്ലാം നശിച്ച ജനതയെ പുനരുദ്ധരിക്കാനാണ് നവകേരളം മുന്നോട്ടുവെച്ചത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയകാലത്ത് വൈദ്യുതി ബോര്‍ഡ് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണ്. ഒമ്പത് വൈദ്യുതി നിലയങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇതില്‍ ആറെണ്ണം ബോര്‍ഡിന്റെയും മൂന്നെണ്ണം സ്വകാര്യ മേഖലയിലേതുമാണ്. 350 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം കുറഞ്ഞു. വൈദ്യുതി പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നാണ് ആലോചിക്കുന്നത്. വിലയ്ക്കുവാങ്ങി കൊടുക്കുന്നില്ലെങ്കില്‍ കറന്റ് കട്ട് അനിവാര്യമായി തീരും. വാങ്ങിയാലും വൈദ്യുതി കൊടുക്കണമെന്നാണ് തീരുമാനം.
"
https://www.facebook.com/Malayalivartha























