സര്‍വവും നഷ്ടപ്പെട്ടെന്നു വിചാരിച്ച നിമിഷത്തിൽ ഷാജിക്കു മുന്നിൽ പടികടന്നെത്തിയ ഭാഗ്യദേവത... വായ്പ കടം കയറി വീട് ജപ്തിയിലേക്ക് നീങ്ങവെ കാരുണ്യ ഭാഗ്യദേവതയുടെ കടാക്ഷം

സര്‍വവും നഷ്ടപ്പെട്ടെന്നു വിചാരിച്ച നിമിഷത്തിൽ ഷാജിക്കു മുന്നിൽ പടികടന്നെത്തിയ ഭാഗ്യദേവതയിൽ സന്തോഷിച്ച് ഓട്ടോ ഡ്രൈവറായ ഷാജിയും കുടുംബവും. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം കടുത്തുരുത്തി കളത്തൂര്‍ കുറ്റിയാനിയില്‍ കെസി ഷാജിക്കായിരുന്നു. കളത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ഷാജി പാലായിലെ കേറ്ററിങ് സ്ഥാപനത്തില്‍ പാചകക്കാരനായും ജോലിക്ക് പോകാറുണ്ട്.
ശനിയാഴ്ച ചെറുകര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങില്‍ ജോലിക്കായെത്തിയപ്പോഴാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റുകളിലൊന്നിന് എണ്ണായിരം രൂപയുടെ പ്രോത്സാഹന സമ്മാനവും ലഭിച്ചു. സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടെന്ന് ഷാജി പറഞ്ഞു. ഞായറാഴ്ച പത്രത്തില്‍ നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് ഷാജി അറിയുന്നത്. വീട് നിര്‍മ്മാണത്തിനായി ജില്ലാ സഹകരണബാങ്കില്‍നിന്നു എടുത്ത എട്ട് ലക്ഷം രൂപയുടെ വായ്പ ജപ്തി ഭീഷണിയിലെത്തിയിരുന്നതായി ഷാജി പറഞ്ഞു.
ലോട്ടറിയടിച്ച പണം ഉപയോഗിച്ചു കടം വീട്ടണമെന്നും വീടിന്റെ മുകളിലേക്ക് രണ്ട് മുറികൂടി നിര്‍മിക്കണമെന്നുമാണ് ആഗ്രഹമെന്ന് ഷാജി പറയുന്നു. മൂന്ന് പെണ്‍മക്കളുടെ പഠനം പൂര്‍ത്തിയാക്കണം. ഇത്രയൊക്കെ ആഗ്രഹങ്ങളെ ഇപ്പോൾ ഷാജിയ്ക്കുള്ളു.
https://www.facebook.com/Malayalivartha























