Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

തിരൂരില്‍ വീട്ടുകാരെ ബോധം കെടുത്തി, ജോലിക്കാരി സ്വര്‍ണ്ണാഭരണങ്ങള്‍ കവർന്ന ശേഷം രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി. ബസില്‍

18 SEPTEMBER 2018 11:26 AM IST
മലയാളി വാര്‍ത്ത

തിരൂരില്‍ വീട്ടുകാരെ ബോധം കെടുത്തി, സ്വര്‍ണ്ണാഭരണങ്ങള്‍ കവർന്ന് ജോലിക്കാരി രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി. ബസിലെന്ന് ജീവനക്കാര്‍. വീട്ടുവേലക്കാരി മാരിയമ്മയാണ് വീട്ടുകാരുടെ ശരീരത്തിലുണ്ടായിരുന്ന 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നത്.

സ്വര്‍ണവുമായി വീടുവിട്ട മാരിയമ്മ തിരൂരില്‍നിന്ന് രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ആലിങ്ങലില്‍നിന്ന് കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആറ്റിങ്ങലിലാണ്‌ ഇറങ്ങിയതെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും കണ്ടക്ടറും പോലീസിന് മൊഴിനല്‍കി. മാരിയമ്മയെ പിടികൂടാന്‍ പോലീസ് മൂന്നു സംഘമായാണ് അന്വേഷണം നടത്തുന്നത്.

ഒരു സംഘം തമിഴ്നാട്ടിലും ഒരു സംഘം കൊല്ലം, തിരുവനന്തപുരം ജില്ലകളിലും തിരൂര്‍ സി.ഐ പി. അബ്ദുള്‍ബഷീറിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം മലപ്പുറം ജില്ലയിലുമാണ് അന്വേഷണം നടത്തുന്നത്.

സേലം സ്വദേശിയും കഴിഞ്ഞ 20 വര്‍ഷമായി തിരൂര്‍ ബസ്‌സ്റ്റാന്‍ഡിന് സമീപം താമസക്കാരനുമായ ഗണേശനാണ് മാരിയമ്മയെ ആലിങ്ങലിലെ ഒരു വീട്ടില്‍ വേലയ്ക്കായി എത്തിച്ചത്. ആ വീട്ടുകാര്‍ക്ക് ഇവരെ വേണ്ടാത്തതിനാല്‍ ഖാലിദ്‌ അലിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

വീട്ടുവേലയ്ക്ക് ഇവരെ എത്തിച്ചുകൊടുക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നാണ് ഗണേശന്റെ മൊഴി. എന്നാല്‍ ഗണേശന്റെ െെകയില്‍നിന്ന് പോലീസ് മാരിയമ്മയുടെ ഫോട്ടോ അടങ്ങിയ സ്റ്റുഡിയോകവര്‍ പോലീസ് കണ്ടെടുത്തിരുന്നു.

തമിഴ്നാട്ടിലെ ഗംഗൈകൊണ്ടചോളത്തെ സ്റ്റുഡിയോവില്‍ നിന്നെടുത്തതാണ് ഫോട്ടോയെന്ന് കവറിലുണ്ട്. ഈ സ്റ്റുഡിയോ തേടി ഒരു എ.എസ്.ഐയും സംഘവും ഗംഗൈ കൊണ്ടചോളത്തേക്ക് യാത്രതിരിച്ചു. വേലയ്ക്കുനിന്ന വീട്ടില്‍ ബേബിയെന്നും ഗണേശനോട് മാരിയമ്മയെന്നുമാണ് കവര്‍ച്ച നടത്തിയ സ്ത്രീ പേരുപറഞ്ഞിട്ടുള്ളത്.

മാരിയമ്മ ഭക്ഷണത്തില്‍ ഒഴിച്ചുകൊടുത്ത മയക്കുമരുന്നിന്റെ ബാക്കി പോലീസ് ഖാലിദ്‌ അലിയുടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മരുന്ന് മിനറല്‍ വാട്ടറിന്റെ കുപ്പിയിലാണുണ്ടായിരുന്നത്. അതിനാല്‍ ഏതു മരുന്നാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ മരുന്ന് കോടതിയില്‍ ഹാജരാക്കി കോടതി ഉത്തരവുപ്രകാരം കോഴിക്കോട് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയയ്ക്കും. ഗണേശനെ ചോദ്യംചെയ്യല്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (26 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (56 minutes ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (1 hour ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends